വട്ടന്‍!

Written on 9/09/2008 08:23:00 pm by Swift!

എനിക്ക് വട്ടാണ്
നിങ്ങളാരെയും അറിയിക്കാന്‍ പറ്റിയില്ല,
ക്ഷമിക്കണം.
"നിനക്കു വട്ടായപ്പോഴേക്കും...
നീയങ്ങു വല്യ ആളായിപ്പോയി,
നീയങ്ങ് ഭയങ്കര ജാടയായി പോയി"
എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങരുത്.
നിങ്ങളെ വിവരം അറിയിച്ചില്ല എന്ന് പറഞ്ഞു എന്നോട് പരിഭവവും അരുത്.
ജാടകൊണ്ട് ഒന്നും അല്ല അറിയിക്കാഞ്ഞത്.
ജന്മനായുള്ള സ്വന്തം വട്ടു തിരിച്ചറിയാന്‍ കഴിയാത്ത നിങ്ങളെ എന്തിന് വെറുതെ എന്റെ വട്ടിന്‍്റെ കാര്യംപറഞ്ഞു ബുദ്ധിമുട്ടിക്കണം? എന്ന് ഞാന്‍ കരുതി.
അപ്പോള്‍ പിന്നെ ഇപ്പോളെന്താ അറിയിച്ചത്? എന്ന് നിങ്ങള്‍ ചോദിക്കും
കാരണം ഉണ്ട്.
ഇപ്പോള്‍ എന്റെ വട്ടിനു നല്ല കുറവുണ്ട്.
ഇവിടെ നിന്നു പോകുന്നതിനു മുന്‍പ് എനിക്ക് വട്ടില്ലായിരുന്നു
ഇവിടെ തിരിച്ചു വന്നതിനു ശേഷവും എനിക്ക് വട്ടില്ല
ഇതിനു ഇടയിലുള്ള കാലത്താണ് എനിക്ക് വട്ടായത് !!!

എനിക്ക് വട്ടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും എനിക്ക് വട്ടാണെന്ന്.
എനിക്ക് വട്ടാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും: "മഹാന്‍", "ജീവിതത്തിന്റെ പൊരുള്‍തിരിച്ചറിഞ്ഞവന്‍", "സാഹിത്യകാരന്‍"...
ഇങ്ങനെ ഒക്കെ പറഞ്ഞു നിങ്ങള്‍ എന്നെ പുകഴ്ത്തും.

നിങ്ങള്‍ വല്യ ആള്‍ക്കാരെ പോലെ എനിക്കും മഹാന്‍ ആകാന്‍ പറ്റുമോ എന്ന് ഞാന്‍ ഒന്നു നോക്കട്ടെ.

("ഇവിടെ"=തിരുവനന്തപുരം)

If you enjoyed this post Subscribe to our feed

3 Comments

  1. Unknown |

    " ഇപ്പോള്‍ എന്റെ വട്ടിനു നല്ല കുറവുണ്ട്.
    ഇവിടെ നിന്നു പോകുന്നതിനു മുന്‍പ് എനിക്ക് വട്ടില്ലായിരുന്നു "

    വട്ടിനു ഏത് മാറുന്ന കഴിക്കുന്നത്‌ ?? എല്ലാ മെഡിക്കല്‍ ശോപുകളിലും കിട്ടോ ? അതോ തിരുവനടപുറത്തു മാത്രമെ ഉള്ളോ ?

     
  2. Swift! |

    മരുന്ന് ഒന്നും കഴിച്ചില്ല...തന്നെ അങ്ങ് മാറി.എന്താ..താങ്കള്‍ മരുന്ന് അന്വേഷിക്കുന്നുണ്ടോ? :)

     
  3. പ്രദീപ് പേരയം |

    വളരെ വളരെ ഇഷ്ടപ്പെട്ടു. എനിക്കും മഹാനായാല്‍ കൊള്ളാമെന്നു തോന്നി.

     

Post a Comment