ഷാലൂ

Written on 8/17/2008 08:45:00 pm by Swift!

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ ഇവിടെ തകര്‍പ്പ് ആയിരുന്നു . മൂന്നു കുട്ടികള്‍ ആയിരുന്നു കഥാനായകര്‍. ഡാഡിയുടെ ഇളയ സഹോദരനും കുടുംബവും ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. അവരുടെ മൂന്നു കുഞ്ഞുങ്ങള്‍...നല്ല രസമായിരുന്നു അവരുടെ കാര്യങ്ങള്‍ കണ്ടിരിക്കാന്‍. മൂത്തയാള്‍ അലന്‍. ഇപ്പോള്‍ രണ്ടാം ക്ലാസ്സില്‍. അവനോടു ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ചോദിച്ചാല്‍ അവന്‍ ഐറിഷ് ആക്സെന്റില്‍ പറയും:"സെക്കന്റ്" (ഫേഴ്സ്റ്റ്, സെക്കന്‍ഡ്‌ എന്നൊക്കെ അവന്‍ "പ്രോപര്‍ ആക്സെന്റില്‍" പറയുന്നതു ഞങ്ങള്‍ക്കു കൌതുകമാണ്). ആളൊരു കുപ്രസിദ്ധ വില്ലന്‍ ആയിരുന്നു ചെറുപ്പത്തില്‍. ഇപ്പോള്‍ ഭയങ്കര ശാന്തന്‍ ആയിപ്പോയി. അനിയന്‍ അവനെ ശാന്തന്‍ ആക്കിയതാണ് എന്നാണു ഞങ്ങളുടെ നിഗമനം.

രണ്ടാമന്‍ ക്രിസ്റ്റി. ചില നേരങ്ങളില്‍ നമ്മള്‍ അവന്‍റെ ഗോഷ്ടികള്‍ കണ്ടു ചിരിച്ചു മരിക്കും. അല്ലാത്ത നേരങ്ങളില്‍ അവന്‍ അവന്‍റെ ചേട്ടനെയും അനിയത്തിയെയും ഒരു പോലെ എടുത്തിട്ട് പെരുമാറും. ടിക്-ടാക് ആണ് കക്ഷിയുടെ ഇഷ്ട ഭക്ഷണം. പക്ഷെ അവന്‍ അതിനെ കിറ്റ്‌ കാറ്റ് എന്നാണു വിളിക്കുന്നത്. അവന്‍റെ ചിരി കാണുമ്പോള്‍ എനിക്ക് ജെറി മൌസിനെര്‍മ വരും. അത് പോലത്തെ കള്ളച്ചിരിയാണ് അവന്‍റെ ട്രേഡ് മാര്‍ക്ക്. ഭയങ്കര കുസൃതിയാണ്, പക്ഷെ അവന്‍റെ തമാ നിറഞ്ഞ പ്രവര്‍ത്തികള്‍ കാരണം എല്ലാവര്‍ക്കും അവനെയാ കൂടുതല്‍ ഇഷ്ടം. അവന് ഒരുകാര്യം വേണമെങ്കില്‍ അത് നടത്തിയിരിക്കും. അതിനുള്ള സൂത്രങ്ങള്‍ ഒക്കെ വന്‍റെ കൈയില്‍ ഉണ്ട്. അത് നടക്കുന്നത് വരെ അവന്‍ അടങ്ങി ഇരിക്കില്ല. അവന്‍റെ നമ്പറുകള്‍ നമ്മള്‍ക്ക് മനസ്സിലായാലും അവന്‍റെ ബുദ്ധികാണുമ്പോള്‍ സമ്മതിച്ചു കൊടുക്കും.

മൂന്നാ
ത്തെ ആള്‍ ഷാലോം. ഞാന്‍ "ഷാലുക്കുട്ടിയേ" എന്ന് വിളിക്കും. ഒന്നര വയസു വരും. പഞ്ച പാവം. ഭയങ്കര കളിയും തമാശയുമാണ്. പക്ഷെ വേറെ ആരേയെങ്കിലും കണ്ടാല്‍ അപ്പോള്‍ ഓടിക്കളയും.എന്നിട്ട് അമ്മയുടെ കാലില്‍ തൂങ്ങും.നമ്മള്‍ കൂടുതല്‍ അടുത്താലോ?, "അമ്മേ എന്നെ എടുക്ക്‌" എന്ന് പറഞ്ഞു കരയാന്‍തുടങ്ങും. പിന്നെ ഒരു രക്ഷയുമില്ല. ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കി എടുക്കാന്‍. ഒരു രക്ഷയുമില്ല. അടുക്കുന്നില്ല. ഒടുവില്‍ ഞാന്‍ രണ്ടും കല്പിച്ചു എടുത്തു. ആദ്യം ഭയങ്കര കരച്ചില്‍. ഞാന്‍ എന്‍റെ സകലനമ്പരുകളും പുറത്തെടുത്ത് കുട്ടിയെ ചാക്കിട്ടു. പിന്നെ ഞങ്ങള്‍ കളിയും ചിരിയും. പെട്ടെന്ന് അമ്മ മുന്‍പില്‍ വന്നുപെട്ട്."അമ്മേ എന്നെ.." പിന്നെയും തുടങ്ങി. ഒടുവില്‍ അവള്‍ അമ്മയുടെ കൈയില്‍ കയറി. അപ്പോഴാണ്‌ രസം. സ്വിച്ച് ഇട്ടതു പോലെ കരച്ചില്‍ നിന്നു. ഞങ്ങള്‍ എല്ലാം zooയില്‍ പോയി.അപ്പനും അമ്മയുമെല്ലാം അവളെ എടുത്തു തളര്‍ന്നു. അവള്‍ക്കു തന്നേ നടക്കേണ്ട അവസ്ഥ വന്നു. ഞാന്‍ situation മുതലാക്കി. അവളെ ടുത്തു. അവള്‍ക്ക് വേറെ രക്ഷയുണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ കുറേ നേരം നടന്നു.ചാന്‍സ് കിട്ടിയപ്പോള്‍ അവള്‍ വീണ്ടും അമ്മയുടെ കൈയിലേക്ക് ചാടി. കുറച്ചു കഴിഞ്ഞു ഞാന്‍ ഞങ്ങള്‍ തമ്മിലുള്ള പരിചയം കണക്കിലെടുത്ത് വീണ്ടും എടുക്കാന്‍ ചെന്നു. അപ്പോള്‍ അവള്‍ എന്നെ കണ്ട ഭാവം നടിച്ചില്ല.അമ്മയുടെ തോളില്‍ തിരിഞ്ഞുകിടന്നു. ഇത്ര അടുക്കാത്ത ഒരു കുട്ടിയെ ഞാന്‍ ആദ്യമായി കാണുകയാ. എന്നാല്‍ കളിയും ചിരിയും തുടങ്ങിയാല്‍ പിന്നെ ഭയങ്കര രസമാണ് താനും. വേണ്ട എന്ന വാക്കു അവള്‍ക്കു അറിയില്ല. അതിന് പകരം അവള്‍ "ഇല്ല" എന്നാണു പറയുന്നതു.ഞാന്‍ എങ്ങാനും അടുത്ത് ചെന്നു "ഷാലുക്കുട്ടിയെ അച്ചാച്ചന്‍ എടുക്കാം" എന്ന് പറഞ്ഞാല്‍ അവള്‍ നീട്ടി പറയും: ഇല്ലല്ലാ... ചില നേരങ്ങളില്‍ ക്രിസ്റ്റിയുടെ അക്രമങ്ങള്‍ സഹിക്കാന്‍ പറ്റാതാവുമ്പോള്‍ മാത്രം ഷാലു ശാന്തത കൈവിടും. അവള്‍ അവനെ ചീത്ത വിളിക്കും:പോടാ പുല്ലേ. ഏതോ സുരേഷ് ഗോപി സിനിമയില്‍നിന്നു പഠിച്ചതാണത്രെ! ഇനി എങ്ങാനും അവള്‍ക്ക് ഭയങ്കര ദേഷ്യം വന്നാല്‍ അവള്‍ ഒരു warning മാത്രം കൊടുക്കും: "ഞാന്‍ 'പോടാ പുല്ലേ' വിളിക്കും..."

If you enjoyed this post Subscribe to our feed

4 Comments

  1. Tressy |

    kollaam,
    kando aa kochu kuttikku poolum ninte thani swabhaavam ariyaam.
    hope u really njoyed.

     
  2. Swift! |

    ente swabhaawam aa kuttikku ennalla aarkkum ariyilla.
    really enjoyed. shalu was my favourite. the last time they came i "loved" christie. this time he has got a bit villianous. :-)

     
  3. Tressy |

    ninakku poolum!:)

     
  4. Swift! |

    enikkariyaam.

     

Post a Comment