Life@Infosys

Written on 11/12/2008 12:33:00 pm by Swift!

ഇന്‍ഫോസിസിലെ കഥകള്‍ പറയാന്‍ ആണെന്കില്‍ ധാരാളം ഉണ്ട് .ബുദ്ധിപൂര്‍വ്വം ഡാറ്റ കേബിള്‍ മൈസൂരില്‍ മറന്നു വച്ചത് കൊണ്ടു ഫോട്ടോസ് ഇടാനും പറ്റില്ല. എന്നാല്‍ ഞാന്‍ അതൊന്നും അല്ല പറയാന്‍ പോകുന്നത്.

Global Education Centre (GEC)
യില്‍ ഞങ്ങള്‍ പത്തു "GEC" കാര്‍ ഉണ്ടായിരുന്നു .ഒരേ ക്ലാസ്സില്‍. ചില നേരങ്ങളില്‍ ഫുഡ് കോര്‍ട്ടില്‍ ചെറിയ വട്ട മേശയില്‍ ഞങ്ങള്‍ പത്തു പേരും ഒരുമിച്ചു ഇരുന്നു കഴിക്കുന്നത്‌ ഓര്‍മയില്‍ വരുന്നു. ഇനി എനിക്കതെല്ലാം നഷ്ടമാകും . ക്ലാസ്സില്‍ ഇനി അവരോടൊപ്പം എനിക്ക് "ലൈഫ്" ഇല്ല. അവിടെ കണ്ട ചില കഥാപാത്രങ്ങളെകുറിച്ചു ഒരല്പം:

രമിതാഷ്: അവിടെ ആവോളം "എന്‍ജോയ്" ചെയ്യുന്നു. എന്റെ സ്വന്തം ബ്ലോക്കിലാണ് താമസം .നേരത്തിനു ഒരുങ്ങില്ല, ടൈ കേട്ടാനറിയില്ല എന്നോഴിച്ചാല്‍ വേറെ ദുശീലങ്ങള്‍ ഒന്നും ഇല്ല.

പ്രമോദ്: എന്റെ ബ്ലോക്കിലെ മറ്റൊരു സഹവാസി.ആള് ഇങ്ങനെ പാവമായി നടക്കും. ദോഷം പറയരുതല്ലോ,ആള് സ്വന്തം ആളുമായി മാത്രം ചാറ്റ് ചെയ്തു മറ്റു തരികിടക്കൊന്നും പോകാതെ വളരെ decent ആയിട്ടാണ് അവിടെ ജീവിക്കുന്നത്.

സ്ടല്ലോണ്: എന്താ ഇപ്പൊ പറയുക, ആള് ഭയങ്കര ഹാപ്പി ആണ് .ഏതാണ്ട് സ്വര്‍ഗത്തില്‍ ചെന്നു പെടുന്ന ഒരാളെ പോലെ .അത്ര മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. കൂട്ടത്തില്‍ ഒരു ദുശീലമേ ഉള്ളു. വഴിയേ പോകുന്നു പെണ്‍കുട്ടികളെ ഒക്കെ കാണുമ്പോള്‍ ഇവന്‍റെ വിചാരം അവര്‍ എല്ലാം ഹിന്ദികാര് ആണെന്നാ .എന്നിട്ട് മലയാളത്തില്‍ ഒരു കമന്റും. അത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം നെറ്റി ചുളിക്കും .എപ്പോഴാ ഇവന്‍ കാരണം കൂടെ നടക്കുന്നവര്‍ക്ക് തല്ലു കിട്ടുന്നത് എന്ന് എന്ന് ഞാന്‍ എപ്പോഴും വിചാരിക്കും.
ഒരിക്കല്‍ ക്ലാസ്സില്‍ ഒരു തമാശയുണ്ടായി .മുന്‍പിലിരിക്കുന്ന ഒരു മുംബൈകാരിയികുറിച്ചു തോമ ഇങ്ങനെ ഡയലോഗ് അടിച്ച് കൊണ്ടിരിക്കുകയ. കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്കുട്ടി തിരിഞിട്ടു ഒരു ഡയലോഗ്: "I can understand your language". അന്ന് ഞങ്ങള്‍ GEC കാര്‍ ചിരി അടക്കാന്‍ ഒരുപാടു കഷ്ടപ്പെട്ടു!

അനൂപ് M. K. : ആദ്യ ആഴ്ചകളില്‍ MK യുടെ കമ്മ്യൂണിസം കണ്ടു ഞങ്ങള്‍ ഒക്കെ ഞെട്ടി തരിച്ചു പോയി. MK ചൈനീസ് ഭക്ഷണം മാത്രമേ കഴിക്കു .ചൈനീസ് നൂഡില്‍സ്,ഫ്രൈഡ് റൈസ് തുടങ്ങിയ ഭക്ഷണം മാത്രമേ കഴിക്കൂ. ഇവ ഇല്ലാത്തപ്പോള്‍ പോലും sauce എടുത്തു കൊണ്ടു വരുന്നതു കാണാം .എന്തിനാ എന്ന് ചോദിക്കുമ്പോള്‍ പറയും അത് ചുവപ്പാണെന്നു! അങ്ങനെ കമ്മ്യൂണിസ്റ്റ് ഭക്തി കൊണ്ടു നടന്ന ആള്‍ പെട്ടെന്നാണ്‌ ഒരു ബൂര്‍ഷ്വാ ആയി മാറിയത് .ടിപ്പ് ടോപ്പില്‍ വേഷവിധാനം. ഇടുന്ന ടൈ വരെ "branded". വെള്ളിയാഴ്ചകളില്‍ ബാക്കി എല്ലാവരും casuals ഇടുമ്പോള്‍ MK fully loaded branded wear ഇല് ആയിരിക്കും. ഇപ്പോള്‍ ഇഷ്ട ഭക്ഷണംപിസ. നൂഡില്‍സ് , ഫ്രൈഡ് റൈസ് തുടങ്ങിയവയൊന്നും ഇപ്പോള്‍ ആശാന് വേണ്ട. ബൂര്‍ഷ്വാ ഭക്ഷണം മാത്രം!
MK ഒരു ബൂര്‍ഷ്വാ ആയി മാറിയത് അവന്റെ നാട്ടില്‍ എങ്ങാനും അറിഞ്ഞാല്‍ നെട്ടൂരാന്‍ മുതലാളിയുടെ അവസ്ഥആകും.

സൂരജ്: ഇന്‍ഫിയില്‍ കോപ്പി അടി കര്‍ശനമായി നിരോധിചിട്ടുള്ളത് ഏറ്റവും ബാധിച്ച വ്യക്തി. ഇവിടുത്തെ HR ഒക്കെ കോപ്പി അടിയെ കുറിച്ചു പറയുമ്പോള്‍ സൂരജ് ചോദിക്കും, "എന്തിനാ അയാള്‍ അത് എന്നെ നോക്കി പറയുന്നതു" ? ഏതായാലുമ് കക്ഷി കോപ്പി അടിക്കാതെ എക്സാം എഴുതാന്‍ പഠിച്ചു.

ടീന: ഇസിന്ബയെവ പോലെയാണ് ആള്. സ്വന്തം പേരിലുളള റെക്കോര്‍ഡ് സ്വയം തിരുത്തി കൊണ്ടിരിക്കും. ഏറ്റവും കൂടുതല്‍ കാശിനു ഫോണ്‍ വിളിച്ചതിനുള്ള സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡ് മാസത്തില്‍ മൂന്നും നാലും പ്രാവശ്യം തിരുത്തും. . .ഏഴയലത്ത് പോലും എതിരാളികള്‍ ഉണ്ടാവില്ല, എന്നാലും ടീന സ്വന്തംറെക്കോര്‍ഡ് വാശിയോടെ മെച്ചപെടുതികൊണ്ടിരിക്കും.
ഒടുവില്‍ കിട്ടിയ വാര്‍ത്ത
ഫോണ്‍ കളഞ്ഞു പോയി എന്നാണു. കഷ്ടമായി പോയി.

ലക്ഷ്മിപ്രിയ: ആര്ക്കും ഒരു ഉപദ്രവവും ചെയ്യില്ല. എന്നാല്‍ വഴിയേ പോകുന്നവര്‍ എല്ലാം അവള്‍ക്കു ഉപദ്രവം ഉണ്ടാക്കുകയും ചെയ്യും.എന്നാല്‍ അതൊന്നും കക്ഷിക്ക് ഒരു പ്രശ്നമേ അല്ല.

ഇതെല്ലം ഒരു പക്ഷെ ഇനി വെറും ഓര്‍മ മാത്രം. ഇനി ഒരിക്കലും ക്ലാസ്സില്‍ അവരോന്നിച്ചു പഠിക്കനാവില്ല. ഒരുതലവേദന വന്നപ്പോള്‍ ഇത്രയ്ക്കു മാറ്റങ്ങള്‍ സംഭവിക്കും എന്ന് അന്ന് ഞാന്‍ കരുതിയിരുന്നില്ല.

If you enjoyed this post Subscribe to our feed

4 Comments

  1. VIPIN |

    hi roshan...good 2 c u back
    hope u r well now

    @post

    very interesting...hoping more experiences from you...

     
  2. Swift! |

    not exactly.but gently recovering

     
  3. Hailstone |

    Oh.. So, you are an Ex-Gecian!

    Reached here from Tressy chechi's blog.

    And where are you now? GEC Mysore? :)

     
  4. Swift! |

    hi, ex-GECian of GEC Thrissur and still a GECian of Infosys GEC,Mysore :).I have read a couple pf posts from coolraindrops(i can recollect that goodday biscuit post,in case u need evidence) and some of ur brothers...no pts for guessing,both thro tressy.so wat r u doing now..guess u wer 1 yr junior to us..

     

Post a Comment