മഴ

Written on 8/27/2008 12:51:00 am by Swift!

തൃശ്ശൂരില്‍ പോയി വരുന്നതു വന്നു വന്നു ഒരു ഹോബി ആയി മാറിയിട്ടുണ്ട്, എനിക്ക്.നേരത്തെ എറണാകുളം തൃശൂര്‍ ആയിരുന്നു എന്‍റെ സന്ചാരപഥം. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു ആയി എന്ന് മാത്രം. ഒരു ദിവസം 600 കിലോമീറ്റര്‍, കുറച്ചു കടുപ്പം തന്നെ...അതും ആഴ്ചയില്‍ രണ്ടും മൂന്നും തവണ..

അനിയത്തി ഹോസ്റ്റലിലേക്ക് മടങ്ങി. ഇനി എന്നാണാവോ വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചു? എന്‍റെ മുറിയില്‍ ഇനി തലയും കുത്തി കിടന്നു പഠിക്കുന്ന ഒരു രൂപത്തെ miss ചെയ്യും. ഒരു അനക്കവും ഇല്ലാതെയാവും.

ട്രെയിനില്‍ ഞാന്‍ ഒരു coffee വാങ്ങി അവള്‍ക്കു കൊടുത്തു.എനിക്കും വാങ്ങി തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ അത് കൈയില്‍ നിന്നു താഴെ ഇട്ടിരിക്കുന്നു കുറെ അവളുടെ ദേഹത്തും വീണു...അവളെ ഒന്നു നോക്കിയ ശേഷം ഞാന്‍ ഒരെണ്ണം കൂടി വില്പനക്കാരനോട് ചോദിച്ചു. അപ്പോള്‍ അയാള്‍ "മുഴുവനും താഴെ പോയോ" എന്ന് ചോദിച്ചു.അയാള്‍ ഒരെണ്ണം കൂടി തന്നു. ഞാന്‍ അതിന്‍റെ പൈസ കൊടുത്തപ്പോള്‍ അയാള്‍ വാങ്ങിയില്ല. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ മൂന്നാമത്തെ കാപ്പിയുടെ പൈസ വാങ്ങിയില്ല. എനിക്ക് ഭയങ്കര സന്തോഷം തോന്നി.അഞ്ചു രൂപ ലാഭിച്ചതിലല്ല...ഇങ്ങനത്തെ ആള്‍ക്കാര്‍ ഉണ്ടല്ലോ എന്നറിഞ്ഞിട്ടു. ഒരു മാലയ്ക്കു വേണ്ടി പോലും കൊലപാതകം നടക്കുന്ന നാട്ടില്‍ തനിക്ക് അര്‍ഹമായ പണം ഒരാള്‍ സ്വമനസാലെ വേണ്ട എന്ന് പറഞ്ഞപ്പോള്‍, സന്തോഷംതോന്നി. പെട്ടെന്ന് ഓര്‍ത്തു പോയത് ഒരു രൂപയ്ക്ക് വേണ്ടി വഴക്കിടുന്ന ഓട്ടോക്കാരെ ആണ്.

അനു പോയി. കുറെ നാള് കഴിഞ്ഞു ഞാന്‍ എന്നോട് തന്നെ ചോദിക്കും...ആരായിരുന്നു അനു?

ആലപ്പുഴ വഴിയായിരുന്നു മടക്കയാത്ര. ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഇതു വഴി വന്നിട്ടുള്ളു. പല കാഴ്ചകളും കണ്ടിരിക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് എനിക്ക് water bodies ഭയങ്കര ഇഷ്ടമാണെന്ന്. നദിയും പുഴയും ഒക്കെ കാണുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം! ഏറ്റവും കൂടുതല്‍ ഇഷ്ടം കടല്‍ ആണ്.പക്ഷെ വളരെ കുറച്ചു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു. അതില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയില്‍ നില്ക്കുന്നത് ശ്രീലങ്കയിലെ കടല്‍ തീരം. കടല്‍ എത്ര കണ്ടാലും എനിക്ക് മതിവരില്ല. അത് പോലെ ഇഷ്ടമുള്ള വേറെ ഒരു കാര്യം മഴ നനയുന്നതാണ്. എല്ലാം മറന്ന്, തകര്‍ത്തു പെയ്യുന്ന മഴയില്‍ ആസ്വദിച്ചു നടക്കുക!ഹാ! ഇപ്പോള്‍ അത് ചെയ്യാന്‍ പറ്റുന്നില്ലല്ലോ...കാരണം? എന്തൊക്കെയോ നഷ്ടപെടും എന്ന പോലെയുള്ള ഒരു തോന്നല്‍, കൈയില്‍ ഉള്ള എന്തെങ്കിലുമൊക്കെ നനഞ്ഞാലോ എന്ന വിചാരം, വെറുതെ എന്തിനാ എന്ന ചിന്ത, പനിയെ പേടി,എല്ലാത്തിലും ഉപരി, കോരിച്ചൊരിയുന്ന മഴ അറിഞ്ഞു കൊണ്ടു നനയാന്‍ വേണ്ടുന്ന ധൈര്യം, അത് കിട്ടാത്തത്...

ഇപ്പോഴും ഓര്‍മയുണ്ട്...ആറാം ക്ലാസ്സിലെ ഓണാഘോഷം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ പെയ്ത മഴ...അറിഞ്ഞു കൊണ്ടു അതും നനഞ്ഞു ഞാന്‍ വീട്ടില്‍ വരെ നടന്നതും...കണ്ണുകാണാന്‍ പോലും പറ്റാത്ത പോലെതകര്‍ത്തു പെയ്യുന്ന മഴ.
അനില്‍ സര്‍ന്‍റെ ബൈക്കിനു പുറകില്‍ ഇരുന്നു രാത്രിയില്‍ എറണാകുളം MG Roadല്‍ നനഞ്ഞ മഴ...അവയെല്ലാം ഞാന്‍ അറിഞ്ഞു കൊണ്ടു നനഞ്ഞവ ആയിരുന്നു.നനയാതിരിക്കാന്‍ എനിക്ക് പറ്റുമായിരുന്നെങ്കിലും നനയാന്‍ വേണ്ടി ഞാന്‍ നനഞ്ഞ മഴകള്‍.

ഇനി എന്നാണോ ആവോ ഒന്നു കൂടി?എന്നെങ്കിലും ഞാന്‍ കുട എട്ടുക്കാതെ പോകുമ്പോള്‍ തകര്‍ത്തു മഴപെയ്യണേ..അന്നെന്റെ pocketല്‍, നനയും എന്ന് ഞാന്‍ ഭയക്കുന്ന ഒന്നും ഉണ്ടാവരുതേ..

മഴ മൊത്തമായി എന്നെ നനച്ചു കഴിയുമ്പോള്‍ ഒരു പ്രത്യേക ധൈര്യം തോന്നും... എനിക്ക് ഇനി ഒന്നും നഷ്ടപെടാന്‍ ഇല്ല എന്ന്... ധൈര്യം തോന്നുമ്പോള്‍ പിന്നെ ബാക്കി മഴ കൊള്ളുന്നത്‌ ഒരു ഹരമാണ്...നനഞ്ഞിറങ്ങിയാല്‍ പിന്നെ എന്താ പേടിക്കാന്‍, പിന്നെ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ..

If you enjoyed this post Subscribe to our feed

8 Comments

  1. സുല്‍ |Sul |

    എനിക്കിഷ്ടമായി ഈ എഴുത്ത്. ഒന്നുമില്ലെങ്കിലും എന്തെങ്കിലും എഴുതാന്‍ പറ്റുമല്ലൊ. ഈ എഴുത്ത് തുടരൂ എന്നു പറയേണ്ടതില്ല, തുടര്‍ന്നുകൊണ്ടേയിരിക്കും...

    -സുല്‍

     
  2. Tressy |

    why didnt you mention about that (s3 tour) rain? [NO IMPACT , K)
    good one...its worth ur kazhtapaadukal!
    keep going.

     
  3. നരിക്കുന്നൻ |

    മഴ മൊത്തമായി എന്നെ നനച്ചു കഴിയുമ്പോള്‍ ഒരു പ്രത്യേക ധൈര്യം തോന്നും... എനിക്ക് ഇനി ഒന്നും നഷ്ടപെടാന്‍ ഇല്ല എന്ന്...ആ ധൈര്യം തോന്നുമ്പോള്‍ പിന്നെ ബാക്കി മഴ കൊള്ളുന്നത്‌ ഒരു ഹരമാണ്...നനഞ്ഞിറങ്ങിയാല്‍ പിന്നെ എന്താ പേടിക്കാന്‍, പിന്നെ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ..

    മഴ കൊണ്ട് നനഞ്ഞ് കുതിര്‍ന്ന് ശരീരത്തിന്റെ ഓരോ ഭാഗത്തും അരിച്ചിറങ്ങി ഇങ്ങനെ നടക്കാന്‍ ഒരു രസം തന്നെയാ.....

    നല്ല എഴുത്ത്...ആ‍ശംസകള്‍.

     
  4. Swift! |

    @സുല്‍
    വളരെ നന്ദി. എഴുതുക എന്നത് പണ്ടേ വലിയ ആഗ്രഹമായിരുന്നു. 'ഇവിടെ' എത്തിയപ്പോളാണ് അതിന് ഒരു അവസരം ലഭിച്ചത്. എന്തായാലും ആദ്യമേ കിട്ടിയ അഭിനന്ദനം എന്നെ വളരെ സന്തോഷിപ്പിക്കുന്നു.

     
  5. Swift! |

    @ tressy

    god!!!
    how could i forget that? that was the best rain that ever drenched me! but you know? i never knew that i had such an experience, until you reminded me. because those days are never in my memory. and never will be.
    that was certainly the heaviest rain i experienced, and in the normal case it should have become unforgettable, but i did not feel any fun on that occasion.and, that was not a rain in which i could walk with that "nothing to lose" mentality...coz it was all loss.

     
  6. Swift! |

    @നരിക്കുന്ന
    വളരെ നന്ദി :-)

    @ keralainside.net
    താങ്കള്‍ പറഞ്ഞതു എനിക്ക് മനസ്സിലായില്ല.

    @ എല്ലാവര്‍ക്കും
    ഈ പോസ്റ്റ് എഴുതി തുടങ്ങുമ്പോള്‍ ഇങ്ങനെ ഒരു കാര്യം എഴുതണം എന്ന് പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. എഴുതി വന്നപ്പോള്‍ എങ്ങനെയോ കയറി വന്നതാ...പക്ഷെ എല്ലാവരും അതാണ്‌ ശ്രദ്ധിച്ചത്. വളരെ സന്തോഷം.

     
  7. Tressy |

    i noe...

    but last sentence, i dont understand!

     
  8. Swift! |

    that rain, i was experiencing loss rather than feeling 'bold'.closed!

     

Post a Comment