purely coincidental!

Written on 8/21/2008 05:28:00 pm by Swift!

മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മയ്ക്ക് പോകാന്‍ കഴിയാതിരുന്ന സംഭവത്തെ പണിമുടക്കുമായി ബന്ധപ്പെടുത്തുന്നത് മനുഷ്യതമില്ലായ്മ ആണെന്ന് CITU സംസ്ഥാന General Secretary എം. എം. .ലോറെന്സ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഇതിന് പണിമുടക്കുമായി ബന്ധമുള്ളതായികണക്കാക്കുന്നില്ല.പണിമുടക്ക്‌ നടത്തിയത് കുട്ടി മരിക്കും എന്ന് അറിഞ്ഞിട്ടല്ല...ഇതു യാദൃശ്ചികമായി സംഭവിച്ചതാണ് . ...ഇതൊക്കെ നിങ്ങള്‍ സമരവുമായി ബന്ധപ്പെട്ടു കാണുന്നത് , അധാര്‍മികമാണ്, ന്യായമല്ല...

സാറിനെ ഞാന്‍ ഒരിക്കലും നേരിട്ടു കാണില്ല.കണ്ടാല്‍ പറഞ്ഞേനെ..

ഇത്രയും മനുഷ്യത്തവും ധര്‍മ്മബോധവും ഉള്ള മലയാളികള്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ തോന്നുന്ന ആശ്വാസം ചില്ലറയല്ല. അല്ലെങ്കില്‍ തന്നെ മലയാളികളുടെ പോക്കിനെ കുറിച്ചു ഓര്‍ത്തു ടെന്‍ഷന്‍ അടിച്ചിരിക്കുവായിരുന്നു. അപ്പോഴാണ്‌ ഇദ്ദേഹത്തെ പോലെ ഉള്ള നല്ലവര്‍ ഉണ്ടെന്നു അറിഞ്ഞത്.എന്താശ്വാസമായി എന്ന് അറിയാമോ? ഇനി മലയാളികള്‍ വഴി തെറ്റി പോയാലും സാരമില്ല. ഇദ്ദേഹം CITU യില്‍ ഒതുങ്ങേണ്ട ആള് അല്ലായിരുന്നു.കുറഞ്ഞത് മന്ത്രി എങ്കിലും ആക്കണമായിരുന്നു. ജന നന്മയെ ഓര്‍ത്തു... അദ്ദേഹത്തിന് സംഭവത്തില്‍ വിഷമം ഉണ്ടായത് ഓര്‍ക്കുമ്പോള്‍ എനിക്ക് സഹിക്കുന്നില്ല.എന്തിന് ഇത്രയും ലോലഹൃദയനായ അദ്ദേഹത്തെ നമ്മള്‍ ഇത്തരം ക്രൂരമായ വാര്‍ത്തകള്‍ പറഞ്ഞു വേദനിപ്പിച്ചു? ദൈവം ക്ഷമിക്കില്ലകേട്ടോ..

പിന്നെ അമ്മയ്ക്ക് പോകാന്‍ പറ്റാത്തതിനെ പണിമുടക്കുമായി ബന്ധപെടുത്തിയ സംഭവം.എന്ത് നീചമായി പോയിഅത്?ഇങ്ങനെ ഒരു അടിസ്ഥാനമില്ലാത്ത ആരോപണം നമ്മള്‍ ഉന്നയിക്കാമോ? ഇവര്‍ ബന്ദ് നടത്തിയത് എന്ത് നല്ല ഉദ്ദേശ്യത്തോടെയാ, എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിച്ചാ.. അതിനെ അഭിനന്ദിച്ചില്ലെന്കിലും ഇങ്ങനെ സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു അവഹേളിക്കരുത്. പണിമുടക്കായത് കൊണ്ടാണ് വണ്ടി കിട്ടതിരുന്നതത്രേ! ആരെങ്കിലും വിശ്വസിക്കുമോ ഇങ്ങനത്തെ പച്ചക്കള്ളം?

പിന്നെ കുട്ടി മരിച്ച കാര്യം... അത് അദ്ദേഹം പറഞ്ഞതു നൂറു ശതമാനം സത്യമാ.. ആര്‍ക്കെങ്കിലും പറയാന്‍പറ്റുമോ ആരു എപ്പോള്‍ മരിക്കും എന്ന്? മരിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ബന്ദ് (സോറിപണിമുടക്ക്‌) മാറ്റിവെച്ചേനെ. അല്ലെങ്കില്‍ തന്നെ ആരൊക്കെ മരിക്കും എന്ന് നോക്കി ആര്‍ക്കെങ്കിലും ബന്ദ് (വീണ്ടുംസോറി, എന്ത് ചെയ്യാം) നടത്താന്‍ പറ്റുമോ? ബന്ദ് ആണോ മരണം ആണോ പ്രധാനം? മരിച്ച കുട്ടി ആരു? വെറും ഒരു ഇന്ത്യന്‍ പൌരന്‍. അങ്ങനെയുള്ള ഒരാള്‍ക്ക്‌ വേണ്ടി ബഹുജനങ്ങളെ ലകഷ്യമാക്കി സംഘടിപ്പിച്ച കലാപരിപാടി ( മീന്‍ എന്ടെര്ടൈന്മെന്റ്റ് പ്രോഗ്രാം) ആണോ പ്രധാനം അതോ കുറച്ചു ആള്‍ക്കാര്‍ മാത്രം പങ്കെടുക്കുന്ന ഒരു പ്രാദേശിക മരണം ആണോ വലുത്? ഹര്‍ത്താല്‍ ആകുമ്പോള്‍ ആക്ഷന്‍ ഉണ്ട്, സസ്പെന്‍സ് ഉണ്ട്, ബുദ്ധിപൂര്‍വമുള്ള "കളി"കള്‍ ഉണ്ട്.മരണം ആണെന്കിലോ? ഛെ ബോറ്, വെറും ഡെസ്പ് കരച്ചില്‍മാത്രം. ഏതാ കൂടുതല്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്...നിങ്ങള്‍ തന്നെ പറയു..അപ്പോള്‍ നമ്മുടെ മാന്യ ദേഹത്തിനെ ഇത്തരം അപ്രസക്തങ്ങളായ കാര്യങ്ങള്‍ പറഞ്ഞു അദ്ദേഹത്തിന്‍റെ സമയം കളയുന്നത് എന്തിന്.

ഇതു യാദ്രിശ്ചികമായി സംഭവിച്ചതാണ്...എന്താണോ ആവോ അദ്ദേഹം ഉദ്ദേശിച്ചത്...ബന്ദ് ആയിരുന്നു എന്നാണോ? അതോ മരണം ... പിടി കിട്ടി പോയി.ഹര്‍ത്താല്‍ ദിവസത്തില്‍ മരണം, അതിനെതുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍... അവയൊക്കെ ആണ് അപ്പോള്‍ യാദ്രിശ്ചികം ആയി പോയത്.ബൈ വേ വാട്ട് ഇസ് മീനിംഗ് ഓഫ് യാദ്രിശ്ചികം?ഇസ് ഇറ്റ് അണ്‍എക്സ്പെക്ടെഡ്?അല്ല...കോ -ഇന്സിടെന്‍സ് ആണോ...സോറി വല്യവിവരം ഇല്ലാത്തത് കൊണ്ടു കറക്റ്റ് മീനിംഗ് അറിയില്ല...ഇങ്ങനെന്തോ ആണെന്ന് അറിയാം. പക്ഷെ അര്‍ഥംമനസ്സിലായി വരുമ്പോള്‍ എനിക്ക് ഞെട്ടല്‍ അനുഭവപ്പെടുന്നു...സത്യമായിട്ടും സാറിന് അറിയില്ലായിരുന്നോ, ഹര്‍ത്താല്‍ ദിനത്തില്‍ മരണവും വിവാഹവും ഒക്കെ കേരളത്തില്‍ നടക്കുന്നുണ്ടെന്ന്. അതിനേക്കാള്‍ പ്രധാനമായമറ്റു പലതും പലരുടെയും ജീവിതത്തില്‍...എനിക്കറിയാം സാര്‍ എന്താ പറയാന്‍ പോകുന്നത് എന്ന്...രാജ്യതാത്പര്യം ആണ് പ്രധാനം,അപ്പോള്‍ വ്യക്തികള്‍ ഇങ്ങനെ പലതും സഹിക്കണം. അത് സാറിന്‍റെ ഇഷ്ടംപോലെ.ഞാന്‍ ഒന്നും ചോദ്യം ചെയ്യുന്നില്ല.ഒരു ഡൌട്ട് മാത്രം...വ്യക്തികള്‍ ചേരുന്നതാണോ സമൂഹംഅതോ...നിര്‍ത്തെടാ!. അവന്‍റെ ഒരു മണ്ടന്‍ സംശയം. നീ പറയാന്‍ ഉദ്ദേശിച്ചത് പറ...അല്ലാതെ സംശയം പോലും... അപ്പോള്‍ സാറേ, ഞാന്‍ പറഞ്ഞു വന്നത് എന്തെന്നാല്‍...ഇങ്ങനെ കേരളത്തില്‍ നടക്കുന്ന എല്ലാ പരിപാടികളും, അവയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും ഒക്കെ സാറിന് അറിയില്ലായിരുന്നോ...അവയെല്ലാം വെറുംയാദ്രിസ്ചികമായി സംഭവിച്ചതാണെന്ന് ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്‍ഫ്യൂഷന്‍ കൂടി വരുന്നു..വാട്ട് ഇസ് മീനിന്ഗ്ഓഫ് യാദ്രിശ്ചികം..? എന്തെങ്കിലും ആകട്ടെ...ഞാന്‍ എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്തത് ഒക്കെ ആലോചിച്ചു
വട്ടു പിടിക്കുന്നത്‌.

സാറേ ഞങ്ങള്‍ മലയാളികള്‍ എല്ലാവരുടെയും കല്യാണവും മരണവും ഒക്കെ ഏത് വിധേനെ നടക്കണം എന്ന്തീരുമാനിക്കുന്നത് അങ്ങയെ പോലുള്ള അതികായന്മാരാന്. അതിനുള്ള അവകാശം ഞങ്ങള്‍ മലയാളികള്‍കാലാകാലങ്ങളില്‍ തന്നു പോന്നിട്ടുമുണ്ട്. ഞങ്ങള്‍ ഓഫീസില്‍ പോണോ കല്യാണം കഴിക്കണോ എന്ന്തീരുമാനിക്കുന്നത് അങ്ങയെ പോലെ ഉള്ളവരാണ്. വിവാഹവും മരണവും ബന്ദ് ഇല്ലാത്ത ദിവസങ്ങളില്‍നടത്തുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം, അത് നിങ്ങളുടെ മിടുക്കല്ല...വല്യ വല്യ ആള്‍ക്കാര്‍ അന്ന് ബന്ദ് വേണ്ടഎന്ന് വെയ്ക്കാന്‍ കാണിച്ച മഹാമനസ്കത! അവര്‍ ഒന്നു വിചാരിച്ചാല്‍ ഉണ്ടല്ലോ...അവര്‍ക്കു ബന്ദ് എപ്പോള്‍വേണമെങ്കിലും പ്രഖ്യാപിക്കാം. നിങ്ങളുടെ വിവാഹത്തിന്റെ തലേന്ന് പോലും. അതൊക്കെ യാദ്രിശ്ചികം മാത്രം. (സര്‍, ഞാന്‍ ഇങ്ങനെ പറഞ്ഞു എന്നത് മനസ്സില്‍ വെച്ചു എന്‍റെ കല്യാണത്തിന്‍റെ അന്ന് ബന്ദ് വെച്ചു എന്നോട്പ്രതികാരം ചെയ്യരുത്, പ്ലീസ്! ഞാന്‍ പെട്ട് പോകും.) അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ബന്ദ് ദിവസം നമ്മള്‍ എന്ത്ചെയ്യണം എന്ന് ഇവര്‍ തീരുമാനിക്കും. അതിനിടയില്‍ എന്തെങ്കിലും പറ്റിയാല്‍, വെറും....മാത്രം. മിണ്ടാതിരുന്നുസഹിക്കുക. ജന്മനാ സംശയാലുവായ എനിക്ക് ഒരു ഡൌട്ട് കൂടി...ഇനി വന്നു വന്നു നമ്മള്‍ ബന്ദിന്റെ അന്ന്ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇവര്‍ തീരുമാനിക്കാന്‍ തുടങ്ങുമോ? ലൈക്‌
നമ്മള്‍
എന്നും ചെയ്യുന്ന, ഒഴിച്ച് കൂടാനാവാത്ത, ജീവിത ചര്യകള്‍...അങ്ങനെ ആണെന്കില്‍ മമ്മി എനിക്ക് പേടിആവുന്നു...കാരണം നമ്മള്‍ മലയാളികള്‍ അതും മിണ്ടാതെ അനുസരിക്കും....

NB: ഇതു വരെ നടന്നതും ഇനി നടക്കാനിരിക്കുനതുമായ ബന്ദുകള്‍ക്ക് മരിച്ചവരായ ആരുമായി ബന്ധമൊന്നുമില്ലാ...ഉണ്ടെങ്കില്‍ തന്നെ അത് വെറും യാദ്രിശ്ചികം മാത്രം

If you enjoyed this post Subscribe to our feed

19 Comments

  1. കടത്തുകാരന്‍/kadathukaaran |

    പണിമുടക്കില്ലാത്ത ദിവസം നോക്കി മരിക്കേണ്ടിയിരുന്നത് കുട്ടിയുടെ ഉത്തരവാദിത്തമാണ്.

     
  2. Swift! |

    satyam!!very impressed with your comment...actually i was planning to write this!

     
  3. അടകോടന്‍ |

    പതിവു നാടകങ്ങള്‍ ..അക്രമങ്ങള്‍ ..ഡയലോഗുകള്‍ ..

    മാളത്തിലൊളിക്കുന്ന കുറെ വാക്കുകളും ..

     
  4. Swift! |

    @adakodan
    enthu kondu...mukhathadichathu pole ulla marupadi kittaathu kondu.orikalenkilum ivarkittu randennam kodukkaan thonneetilee..veruthe oru aashwaasathinu?

    @all..my post is not complete...anyway thanx for reading and commenting

     
  5. Inji Pennu |

    അയ്യോ! ഇത് അമേരിക്കന്‍ വിദേശ ശക്തികള്‍ പറഞ്ഞുണ്ടാക്കുന്ന നുണപ്രചരണമല്ലേ? ഇ.പി ജയരാജന്‍ പറഞ്ഞത് കേട്ടില്ലേ, ഇത് അമേരിക്കന്‍ സര്‍ക്കാരാണീതൊക്കെ കാണിച്ച് കൂട്ടിയതെന്ന്.. ചെ ചെ!

     
  6. VIPIN |

    This comment has been removed by the author.

     
  7. VIPIN |

    ravile pathram vayichappol enikku thonniya vikarangalkku vakkukalil koodiyulla oru representation kanan kazhiyumennu karuthiyalla...thnz roshan 4 making that possible...yes tat news deserved tat much importance.butit is true that 'manorama' is always looking at only one side of the coin..I could blindly guess tat u read manorama

     
  8. Swift! |

    see i forgot to write one thing...neither manorama nor CPM...none of them matters...i would have said the same if congress had conducted the bandh and the news appeared in desabhimaani..the content deserves importance and not who says it...but what you said is true..95p.c. of our media is biased, including manorama

     
  9. Anonymous |

    എന്ത് ചെയ്താലും അമേരിക്ക..അല്ലെങ്കില്‍ മുസ്ലിം തീവ്രവാദികള്‍.... നടക്കട്ടെ

     
  10. ഫസല്‍ ബിനാലി.. |

    ബന്ദും പ്രകടനവും നോക്കി ശക്തി തെളിയിക്കുന്നതും ജനം അതിനെ വിലയിരുത്തിയിരുന്നതുമായ കാലം കഴിഞ്ഞു പോയി.. ഇനിയുള്ള കാലം ഉപകാരം ചെയ്യുന്നില്ലെങ്കില്‍ പോട്ടെ ഏറ്റവും കുറവ് ഉപദ്രവം ചെയ്യുന്നവരെ പിന്തുണക്കുക എന്നുള്ളതായിക്കഴിഞ്ഞിരിക്കുന്നു ജനങ്ങളുടെ മുന്നിലുള്ള മാനദണ്ഡം

     
  11. പാമരന്‍ |

    മാഷെ,

    എല്ലാ ഹര്‍ത്താലുകളും ബന്ദുകളും ജനവിരുദ്ധം തന്നെ. അതാരു ചെയ്താലും.

    പിന്നെ ഹര്‍ത്താലില്‍ ഏറു കൊണ്ട്‌ ആളു മരിക്കുന്നതും ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ രോഗികള്‍ മരിക്കുന്നതുമൊക്കെ ഇവിടെ ഹര്‍ത്താലും ബന്ദുമുള്ള കാലം മുതല്‍ക്കേ ഉണ്ട്‌. ഹര്‍ത്താലും ബന്ദും തന്നെ നിര്‍ത്തലാക്കുകയേ നിവര്‍ത്തിയുള്ളൂ..

    പിന്നെ ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ എടുത്ത്‌ പറഞ്ഞ്‌ അതു ഇടതുപക്ഷത്തിനിട്ടു കൊട്ടാന്‍ ഉപയോഗിക്കുന്ന ദീപികയുടെ ചീപ്പ്‌ വേലയ്ക്ക്‌ ഓശാന പാടലായിപ്പോയി ഈ അതിവൈകാരിക പ്രകടനം.

    ഇതുവരെ 175 ഹര്‍ത്താലു നടന്നെന്ന്‌ ഉമ്മന്‍ചാണ്ടി പറയുന്നു. ഇതിലൊക്കെ എന്തൊക്കെ സംഭവിച്ചെന്ന്‌ ആരെങ്കിലും തിരക്കിയോ? എത്ര പേരു ചികില്‍സ കിട്ടാതെ മരിച്ചെന്ന്‌? ഇന്‍റര്‍വ്യൂ മിസ്സായി ജോലിപോയെന്ന്‌? ഫ്ലൈറ്റു മിസ്സായി വിസ പോയെന്ന്?

     
  12. Swift! |

    @inji pennu

    when will our leaders stop making fool of themselves before us?

     
  13. Swift! |

    @rajan

    malayalikalkkum keralathinum maatram ithil panku onnum illa!athbhutham thanne..

     
  14. Swift! |

    @ pamaran

    priya suhruthe..
    bandh aaru nadathiyaalum athu jana virudham thanne-njaan nooru shathamaanam yogikkunnu.ennu maatramalla samaram cheyyaanulla aarudeyum avakaashathinu njaan ethiru alla; pakshe athine naattukaarude chelavil "vijayippikkaan" sramikkunnathu ethirkkendathu thanneyaanu.

    nammude naattil harthaalinu aare enthu cheythaalum aarum chodikkaanum parayaanum illa.athikramangal kaanikkunnavaro, 'ithellam verum saadhaaranam' enna mattil samoohathil jeevikkunnu. thaankal paranjathu pole aarkkokke enthu maathram nashtangal sambhavichu...avarodu ee naadu cheytha aneethi aaru thiruthum? bandh nirthanam ennu thaankal paranju... aaru nirthum? ividuthe partykalo? atho veenu kittunna avidhi aaghoshikkunna janamo? janangal thantedathode ithine chodyam cheyyunna annu vare ithu ithu pole thudarum...onnu chodichotte...anne divasam ethra "state"sil ee avastha undaayirunnu? enthe keralathil maatram ingane?

    njaan aarkkum oshaana paadiyittilla. annu nadanna bandh idathu pakshathinteyaa enna sangathiye njan paranjitilla. aadyam janangale drohikkunna paripaadikal, ennittu pittennu ellavareyum pottanmaaraakkunna dialogukal, iru munnanikalum ella bandhukalum kazhiyumbol nadathunna naadakangal...athineyaanu njan eduthu kaattaan sramichathu. njan aadyamaayi ezhuthiyappol athu idathu paksha bandh aayathu verum "yaadishchikam" maatram. oru kaaryam njan urappu parayaam, ini angottu nadakkunna ella bandhukaludeyum vivaranam njan ezhuthum. athu ethu munnaniyaayaalum. pinne athil njan nadathunna "vykaarika prakadana"thinte veeryam athu nadathiya nethaakkal ethratholam viddhithangal parayunnu ennathine aasrayichu irikkum.athu avare aaksheppikkaan onnum alla...ithokke kandittum mandanmaaraayi nokki nilkkunna njaan adakkamulla keralathe enikku kazhiyunna tharathil onnu chinthippikkaan aanu.

    njaan paranjathinte kendra bindhu budhimuttu anubhavicha aa sthree alla...avare pole oro bandhinum budhimuttu anubhavikkunna aalkaar aanu. avar oru representative maatram. palarudeyum kadhakal aarum ariyunnilla...aa vedana avar ullil othukkunnu. njaan uyarthikkaattaan sramichathu shri laurence paranjathalla...oro nethakkalum ethra (!) nissangathayodeyaanu ororutharude vedana kaanunnathu ennathaanu. athu valathu munnaniyilum angane thanne. BJP aanenkilum angane thanne...allenkil ivarokke sunday harthaal veykkaan madikkillaayirunnallo...annu vechal aareyum budhimuttikkaan saadhikkillallo...njaan paranjathu thaankal oru munnaniyodulla "kooru" aayi kandathu dowrbhaagyakaramaayi poyi. ente thaalparyam onnu maatram. bandhinu pothu janathine aaru budhimuttichaalum avarkethire prathikarikkuka...koottamaayi...

    enthaayaalum thaankalude abhipraayathe njaan bahumaanikkunnu...iniyum athundaavum ennu pratheekshikkunnu

    malayalathil ezhuthaan kazhiyaathathil kshamikkuka.

     
  15. Swift! |

    @all

    thank you for your comments. react each time you see an "unjust" strike, irrespective of the political party. My attempt through this article was to produce a "collective" opinion. And I am happy that so many people have reacted. Please react even more strongly, each time you see a bandh, so that our voice gets heard, and we really put a stop to this passive killer-bandh. let's be responsible and sensible citizens.

     
  16. Tressy |

    liked ur reply to pamaran' comment :)

     
  17. Swift! |

    @ tressy

    thanx :)
    i have said only facts which each and every malayali knows, but doesn't express/doesn't get a chance to express.

     
  18. Tressy |

    hmm...

    only chance?...huh?

    keep going.

     
  19. Swift! |

    malayalam reply

    @ പാമരന്‍

    പ്രിയ സുഹൃത്തേ..
    ബന്ദ് ആര് നടത്തിയാലും അത് ജനവിരുദ്ധം തന്നെ-ഞാന്‍ നൂറു ശതമാനം യോജിക്കുന്നു. എന്ന് മാത്രമല്ല സമരം ചെയ്യാനുള്ള ആരുടേയും അവകാശത്തിനു ഞാന്‍ എതിര് അല്ല; പക്ഷെ അതിനെ നാട്ടുകാരുടെ ചെലവില്‍ "വിജയിപ്പിക്കാന്‍" ശ്രമിക്കുന്നത് എതിര്‍ക്കേണ്ടത് തന്നെയാണ്.

    നമ്മുടെ നാട്ടില്‍ ഹര്‍ത്താലിന് ആരെ എന്ത് ചെയ്താലും ആരും ചോദിക്കാനും പറയാനും ഇല്ല.അതിക്രമങ്ങള്‍ കാണിക്കുന്നവരോ, 'ഇതെല്ലം വെറും സാധാരണം' എന്ന മട്ടില്‍ സമൂഹത്തില്‍ ജീവിക്കുന്നു. താങ്കള്‍ പറഞ്ഞതു പോലെ ആര്‍ക്കൊക്കെ എന്ത് മാത്രം നഷ്ടങ്ങള്‍ സംഭവിച്ചു...അവരോട് ഈ നാടു ചെയ്ത അനീതി ആര് തിരുത്തും? ബന്ദ് നിര്‍ത്തണം എന്ന് താങ്കള്‍ പറഞ്ഞു... ആര് നിര്‍ത്തും? ഇവിടുത്തെ partyകളോ? അതോ വീണു കിട്ടുന്ന അവധി ആഘോഷിക്കുന്ന ജനമോ? ജനങ്ങള്‍ തന്‍റ്റേടത്തോടെ ഇതിനെ ചോദ്യം ചെയ്യുന്ന അന്ന് വരെ ഇതു ഇതു പോലെ തുടരും...ഒന്നു ചോദിച്ചോട്ടെ...അന്നേ ദിവസം എത്ര "സ്റ്റേറ്റ്"സില്‍ ഈ അവസ്ഥ ഉണ്ടായിരുന്നു? എന്തേ കേരളത്തില്‍ മാത്രം ഇങ്ങനെ?

    ഞാന്‍ ആര്‍ക്കും ഓശാന പാടിയിട്ടില്ല. അന്ന് നടന്ന ബന്ദ് ഇടതു പക്ഷതിന്റെയാ എന്ന സംഗതിയേ ഞാന്‍ പറഞ്ഞിടില്ല. ആദ്യം ജനങ്ങളെ ദ്രോഹിക്കുന്ന പരിപാടികള്‍, എന്നിട്ട് പിറ്റേന്ന് എല്ലാവരെയും പൊട്ടന്മാരാക്കുന്ന ഡയലോഗുകള്‍, ഇരു മുന്നണികളും എല്ലാ ബന്ദുകളും കഴിയുമ്പോള്‍ നടത്തുന്ന നാടകങ്ങള്‍...അതിനെയാണ് ഞാന്‍ എടുത്തു കാട്ടാന്‍ ശ്രമിച്ചത്. ഞാന്‍ ആദ്യമായി എഴുതിയപ്പോള്‍ അത് ഇടതുപക്ഷ ബന്ദ് ആയതു വെറും "യാദൃശ്ചികം" മാത്രം. ഒരു കാര്യം ഞാന്‍ ഉറപ്പു പറയാം, ഇനി അങ്ങോട്ട് നടക്കുന്ന എല്ലാ ബന്ദുകളുടെയും വിവരണം ഞാന്‍ എഴുത്തും. അത് ഏത് മുന്നണിയായാലും. പിന്നെ അതില്‍ ഞാന്‍ നടത്തുന്ന "വൈകാരിക പ്രകടന"ത്തിന്‍റെ വീര്യം അത് നടത്തിയ നേതാക്കള്‍ എത്രത്തോളം വിഡ്ഢിത്തങ്ങള്‍ പറയുന്നു എന്നതിനെ ആശ്രയിച്ചു ഇരിക്കും. അത് അവരെ ആക്ഷേപ്പിക്കാന്‍ ഒന്നും അല്ല...ഇതൊക്കെ കണ്ടിട്ടും മണ്ടന്മാരായി നോക്കി നില്ക്കുന്ന ഞാന്‍ അടക്കമുള്ള കേരളത്തെ എനിക്ക് കഴിയുന്ന തരത്തില്‍ ഒന്നു ചിന്തിപ്പിക്കാന്‍ ആണ്.

    ഞാന്‍ പറഞ്ഞതിന്‍റെ കേന്ദ്ര ബിന്ദു ബുദ്ധിമുട്ട് അനുഭവിച്ച ആ സ്ത്രീ അല്ല...അവരെ പോലെ ഓരോ ബന്ദിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആള്‍ക്കാര്‍ ആണ്. അവര്‍ ഒരു representative മാത്രം. പലരുടെയും കഥകള്‍ ആരും അറിയുന്നില്ല...ആ വേദന അവര്‍ ഉള്ളില്‍ ഒതുക്കുന്നു. ഞാന്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത് shri laurence പറഞ്ഞതല്ല... ഓരോ നേതാക്കളും എത്ര (!) നിസ്സംഗതയോടെയാണ് ഓരോരുത്തരുടെ വേദന കാണുന്നത് എന്നതാണ്. അത് വലതു മുന്നണിയിലും അങ്ങനെ തന്നെ. BJP ആണെങ്കിലും അങ്ങനെ തന്നെ...അല്ലെങ്കില്‍ ഇവരൊക്കെ sunday ഹര്‍ത്താല്‍ വെയ്ക്കാന്‍ മടിക്കില്ലായിരുന്നല്ലോ... അന്ന് വെച്ചാല്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ സാധിക്കില്ലല്ലോ...ഞാന്‍ പറഞ്ഞതു താങ്കള്‍ ഒരു മുന്നനിയോടുള്ള "കൂറ്" ആയി കണ്ടത് ദൌര്‍ഭാഗ്യകരമായി പോയി. എന്‍റെ താല്പര്യം ഒന്നു മാത്രം. ബന്ദിനു പൊതു ജനത്തിനെ ആര് ബുദ്ധിമുട്ടിച്ചാലും അവര്‍കെതിരെ പ്രതികരിക്കുക...കൂട്ടമായി...

    എന്തായാലും താങ്കളുടെ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു...ഇനിയും അതുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

     

Post a Comment