Written on 12/09/2008 11:58:00 pm by Swift!
Death.
How would you prefer it?
To know well in advance, when you are gonna die?
Or,
Encounter the reality just before you die!
******************************************************************
Things have changed so much in such a short span of time. In less than 48 hours, a lot of things happened; I knew things won't be that easy when time comes for me to rejoin, but I didn't know it can get so ugly. The shock on getting the mail from HR, the tension of ticket booking (which were nowhere to be found), the task of gathering (finding,to be exact) all my belongings from Mysore and repacking them (in fact now I have more luggage than when I went for the first time), the reluctance to come out of this holiday and actually start "working"... It was all great! I had a bit too much of holidaying. Wonder if it's going to do me any good.
This time I am serious: hereafter you can't find me in Trivandrum (atleast!).
The journey starts tomorrow.
******************************************************************
A strange fear lies in some corner of my heart. It surfaces at times. When it does, it disturbs me a lot. But what I don't know is what I fear?
Do I fear myself?
|
Written on 11/28/2008 09:24:00 pm by Swift!
Yes am not going to Mysore. Parole has been extended.
|
Written on 11/25/2008 11:25:00 pm by Swift!
Murphy's Law: "if anything can go wrong, it will". This is one of my favourite laws governing day-to -day life..Now don't call me a pessimist. I love this law because it proves to be true on many occasions, almost every time.
My version of the law is: things never happen as you want it to be. If you want something, you never get it. If you have lost interest in something, it won't be too long before you have it.
Well, I am experiencing too much of "Murphy" nowadays, the latest being my return to my job. When I really wanted to get back to work, there was no way that I could. Now when I have slipped into a holiday mood, they want me back.
I am returning to that "self-sufficient" world, that place which never made me homesick. That kind of place in which you rarely get a chance to be in. I am getting back to work on December 1st. But things will be very different this time. This time it will be more challenging and tough, hope it's more creative and productive too.
Once again: hereafter you will fing me at-
GEC, Infosys, Mysore.
|
Written on 11/23/2008 11:00:00 pm by Swift!
There's a song. A song which I can identify in the first two seconds of its start. I have done it countless times. I marvel at the "identity" this song has. So distinct. Yuhi Chala chal rahi from Swades. Those beats. Just a couple of those beats can tell you that it's this song. So wonderful is it's creator. A. R. Rahman. I adore this man.
There is a man whom I equally hate. Himesh Reshamiya.He's a guys whose songs too I can identify in two seconds.But the difference is that in the third second I change the channel. National nuisance, that's what I fell about him.
|
Written on 11/23/2008 10:37:00 pm by Swift!
ആ ദുരന്തത്തിന് നാല് കൊല്ലം തികയുന്നു. എന്ത് പറ്റി എനിക്ക്? ഓര്‍ത്തതേയില്ല....
നന്നായി.
|
Written on 11/21/2008 10:41:00 pm by Swift!
ഒന്നും എഴുതാന്‍ പറ്റുന്നില്ലല്ലോ.ഒന്നും സംഭവിക്കുന്നില്ല.കഷ്ടം.
|
Written on 11/19/2008 11:14:00 pm by Swift!
Today's Flick: A Beautiful Mind-A Really beautiful mind
|
Written on 11/17/2008 08:49:00 pm by Swift!
ചോരയുടെ നിറം എന്താ?ഇന്നാ test tube കണ്ടപ്പോള്‍ തോന്നി ഇന്നു വരെ ഞാന്‍ വിചാരിച്ചിരുന്ന നിറം അല്ലചോരയ്ക്ക് എന്ന്. ചുവപ്പ്, പടരുമ്പോള്‍ ഒരു ഓറഞ്ച് നിറം, ഇതായിരുന്നു ഞാന്‍ കണ്ടിട്ടുള്ള ചോരയുടെ നിറം (ഒന്നോ രണ്ടോ തുള്ളി ചോരയുടെ നിറം). ഇന്നാല്‍ ഇന്നു ഞാന്‍ കണ്ടു,ചോരയുടെ നിറം...കടും ചുവപ്പ്.deep red അല്ലെങ്കില്‍ maroon.വല്ലാത്തൊരു ആഴം ആ നിറത്തിന്.
കഴിഞ്ഞ ഒരു മാസത്തില്‍ ഞാന്‍ ബ്ലഡ് ടെസ്റ്റ് നടത്താന്‍ കൊടുത്ത ചോരയുടെ അളവ് ഓര്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.ഈശ്വര!ഇത്രയും ചോര ഞാന്‍ വെറുതെ കളഞ്ഞത് പോലെ. ആശുപത്രിയില്‍ കിടന്നപ്പോള്‍ദിവസവും അവര്‍ രണ്ടു നേരം ഒരു syringe നിറയെ ചോര എടുത്തു കൊണ്ടു പോകും. അങ്ങനെ എത്ര തവണ?പക്ഷെ അപ്പോള്‍ ഒന്നും ഞാന്‍ നോക്കിയിരുന്നില്ല, ചോരയുടെ നിറം.
|
Written on 11/12/2008 12:33:00 pm by Swift!
ഇന്‍ഫോസിസിലെ കഥകള്‍ പറയാന്‍ ആണെന്കില്‍ ധാരാളം ഉണ്ട് .ബുദ്ധിപൂര്‍വ്വം ഡാറ്റ കേബിള്‍ മൈസൂരില്‍ മറന്നു വച്ചത് കൊണ്ടു ഫോട്ടോസ് ഇടാനും പറ്റില്ല. എന്നാല്‍ ഞാന്‍ അതൊന്നും അല്ല പറയാന്‍ പോകുന്നത്.
Global Education Centre (GEC) യില്‍ ഞങ്ങള്‍ പത്തു "GEC" കാര്‍ ഉണ്ടായിരുന്നു .ഒരേ ക്ലാസ്സില്‍. ചില നേരങ്ങളില്‍ ഫുഡ് കോര്‍ട്ടില്‍ ആ ചെറിയ വട്ട മേശയില്‍ ഞങ്ങള്‍ പത്തു പേരും ഒരുമിച്ചു ഇരുന്നു കഴിക്കുന്നത് ഓര്‍മയില്‍ വരുന്നു. ഇനി എനിക്കതെല്ലാം നഷ്ടമാകും .ആ ക്ലാസ്സില്‍ ഇനി അവരോടൊപ്പം എനിക്ക് "ലൈഫ്" ഇല്ല. അവിടെ കണ്ട ചില കഥാപാത്രങ്ങളെകുറിച്ചു ഒരല്പം:
രമിതാഷ്: അവിടെ ആവോളം "എന്‍ജോയ്" ചെയ്യുന്നു. എന്റെ സ്വന്തം ബ്ലോക്കിലാണ് താമസം .നേരത്തിനു ഒരുങ്ങില്ല, ടൈ കേട്ടാനറിയില്ല എന്നോഴിച്ചാല്‍ വേറെ ദുശീലങ്ങള്‍ ഒന്നും ഇല്ല.
പ്രമോദ്: എന്റെ ബ്ലോക്കിലെ മറ്റൊരു സഹവാസി.ആള് ഇങ്ങനെ പാവമായി നടക്കും. ദോഷം പറയരുതല്ലോ,ആള് സ്വന്തം ആളുമായി മാത്രം ചാറ്റ് ചെയ്തു മറ്റു തരികിടക്കൊന്നും പോകാതെ വളരെ decent ആയിട്ടാണ് അവിടെ ജീവിക്കുന്നത്.
സ്ടല്ലോണ്: എന്താ ഇപ്പൊ പറയുക, ആള് ഭയങ്കര ഹാപ്പി ആണ് .ഏതാണ്ട് സ്വര്‍ഗത്തില്‍ ചെന്നു പെടുന്ന ഒരാളെ പോലെ .അത്ര മാത്രമെ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. കൂട്ടത്തില്‍ ഒരു ദുശീലമേ ഉള്ളു. വഴിയേ പോകുന്നു പെണ്‍കുട്ടികളെ ഒക്കെ കാണുമ്പോള്‍ ഇവന്‍റെ വിചാരം അവര്‍ എല്ലാം ഹിന്ദികാര് ആണെന്നാ .എന്നിട്ട് മലയാളത്തില്‍ ഒരു കമന്റും. അത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം നെറ്റി ചുളിക്കും .എപ്പോഴാ ഇവന്‍ കാരണം കൂടെ നടക്കുന്നവര്‍ക്ക് തല്ലു കിട്ടുന്നത് എന്ന് എന്ന് ഞാന്‍ എപ്പോഴും വിചാരിക്കും.
ഒരിക്കല്‍ ക്ലാസ്സില്‍ ഒരു തമാശയുണ്ടായി .മുന്‍പിലിരിക്കുന്ന ഒരു മുംബൈകാരിയികുറിച്ചു തോമ ഇങ്ങനെ ഡയലോഗ് അടിച്ച് കൊണ്ടിരിക്കുകയ. കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെണ്കുട്ടി തിരിഞിട്ടു ഒരു ഡയലോഗ്: "I can understand your language". അന്ന് ഞങ്ങള്‍ GEC കാര്‍ ചിരി അടക്കാന്‍ ഒരുപാടു കഷ്ടപ്പെട്ടു!
അനൂപ് M. K. : ആദ്യ ആഴ്ചകളില്‍ MK യുടെ കമ്മ്യൂണിസം കണ്ടു ഞങ്ങള്‍ ഒക്കെ ഞെട്ടി തരിച്ചു പോയി. MK ചൈനീസ് ഭക്ഷണം മാത്രമേ കഴിക്കു .ചൈനീസ് നൂഡില്‍സ്,ഫ്രൈഡ് റൈസ് തുടങ്ങിയ ഭക്ഷണം മാത്രമേ കഴിക്കൂ. ഇവ ഇല്ലാത്തപ്പോള്‍ പോലും sauce എടുത്തു കൊണ്ടു വരുന്നതു കാണാം .എന്തിനാ എന്ന് ചോദിക്കുമ്പോള്‍ പറയും അത് ചുവപ്പാണെന്നു! അങ്ങനെ കമ്മ്യൂണിസ്റ്റ് ഭക്തി കൊണ്ടു നടന്ന ആള്‍ പെട്ടെന്നാണ് ഒരു ബൂര്‍ഷ്വാ ആയി മാറിയത് .ടിപ്പ് ടോപ്പില്‍ വേഷവിധാനം. ഇടുന്ന ടൈ വരെ "branded". വെള്ളിയാഴ്ചകളില്‍ ബാക്കി എല്ലാവരും casuals ഇടുമ്പോള്‍ MK fully loaded branded wear ഇല് ആയിരിക്കും. ഇപ്പോള്‍ ഇഷ്ട ഭക്ഷണംപിസ. നൂഡില്‍സ് , ഫ്രൈഡ് റൈസ് തുടങ്ങിയവയൊന്നും ഇപ്പോള്‍ ആശാന് വേണ്ട. ബൂര്‍ഷ്വാ ഭക്ഷണം മാത്രം!
MK ഒരു ബൂര്‍ഷ്വാ ആയി മാറിയത് അവന്റെ നാട്ടില്‍ എങ്ങാനും അറിഞ്ഞാല്‍ നെട്ടൂരാന്‍ മുതലാളിയുടെ അവസ്ഥആകും.
സൂരജ്: ഇന്‍ഫിയില്‍ കോപ്പി അടി കര്‍ശനമായി നിരോധിചിട്ടുള്ളത് ഏറ്റവും ബാധിച്ച വ്യക്തി. ഇവിടുത്തെ HR ഒക്കെ കോപ്പി അടിയെ കുറിച്ചു പറയുമ്പോള്‍ സൂരജ് ചോദിക്കും, "എന്തിനാ അയാള്‍ അത് എന്നെ നോക്കി പറയുന്നതു" ? ഏതായാലുമ് കക്ഷി കോപ്പി അടിക്കാതെ എക്സാം എഴുതാന്‍ പഠിച്ചു.
ടീന: ഇസിന്ബയെവ പോലെയാണ് ആള്. സ്വന്തം പേരിലുളള റെക്കോര്‍ഡ് സ്വയം തിരുത്തി കൊണ്ടിരിക്കും. ഏറ്റവും കൂടുതല്‍ കാശിനു ഫോണ്‍ വിളിച്ചതിനുള്ള സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡ് മാസത്തില്‍ മൂന്നും നാലും പ്രാവശ്യം തിരുത്തും. . .ഏഴയലത്ത് പോലും എതിരാളികള്‍ ഉണ്ടാവില്ല, എന്നാലും ടീന സ്വന്തംറെക്കോര്‍ഡ് വാശിയോടെ മെച്ചപെടുതികൊണ്ടിരിക്കും.
ഒടുവില്‍ കിട്ടിയ വാര്‍ത്ത ഫോണ്‍ കളഞ്ഞു പോയി എന്നാണു. കഷ്ടമായി പോയി.
ലക്ഷ്മിപ്രിയ: ആര്ക്കും ഒരു ഉപദ്രവവും ചെയ്യില്ല. എന്നാല്‍ വഴിയേ പോകുന്നവര്‍ എല്ലാം അവള്‍ക്കു ഉപദ്രവം ഉണ്ടാക്കുകയും ചെയ്യും.എന്നാല്‍ അതൊന്നും കക്ഷിക്ക് ഒരു പ്രശ്നമേ അല്ല.
ഇതെല്ലം ഒരു പക്ഷെ ഇനി വെറും ഓര്‍മ മാത്രം. ഇനി ഒരിക്കലും ആ ക്ലാസ്സില്‍ അവരോന്നിച്ചു പഠിക്കനാവില്ല. ഒരുതലവേദന വന്നപ്പോള്‍ ഇത്രയ്ക്കു മാറ്റങ്ങള്‍ സംഭവിക്കും എന്ന് അന്ന് ഞാന്‍ കരുതിയിരുന്നില്ല.
|
Written on 11/12/2008 12:24:00 pm by Swift!
ഒരു മാസവും അഞ്ചു ദിവസവും ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ വാക്കുകളെ ഞാന്‍ കേട്ടിട്ടില്ല.ഇവിടെ വന്നിറങ്ങിയപിറ്റേന്നു ഇവിടെ ഹര്‍ത്താല്‍ ആണ്.പിന്നെ നടന്ന എണ്ണത്തിന് കണക്കൊന്നും ഇല്ല. ഇന്നു രാവിലത്തെ ഒരു വാര്‍ത്ത വായിച്ചു ചിരി വന്നു പോയി.ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തില്‍ പ്രതിഷേധിച്ചു ABVP കോളേജ് പഠിപ്പ്.....
|
Written on 11/02/2008 10:10:00 am by Swift!
One more gadget.
|
Written on 10/27/2008 04:51:00 pm by Swift!
കാലം വരുത്തുന്ന മാറ്റങ്ങള്‍!
|
Written on 10/24/2008 05:11:00 pm by Swift!
Home's Heaven!
The only things I miss here are
1. that blanket
2. that tv
3. 24 hour hot water supply
|
Written on 9/13/2008 10:04:00 am by Swift!
A break for some time. Hereafter you can find me in Infosys GEC (Global Education Center). Though there is a lot to write, oops, no time.
|
Written on 9/11/2008 08:41:00 am by Swift!
Climb every mountain,
search high and low
Follow every by way,
every path you know
Climb every mountain,
ford every stream
Follow every rainbow,
till you find your dream
A dream that will need, all the love you can give
Everyday of your life, for as long as you live
Climb every mountain, ford every stream
Follow every rainbow, till you find your dream
A dream that will need, all the love you can give
Everyday of your life, for as long as you live
Climb every mountain, ford every stream
Follow every rainbow, till you find your... dream...
-The Sound Of Music
|
Written on 9/09/2008 08:23:00 pm by Swift!
എനിക്ക് വട്ടാണ്
നിങ്ങളാരെയും അറിയിക്കാന്‍ പറ്റിയില്ല,
ക്ഷമിക്കണം.
"നിനക്കു വട്ടായപ്പോഴേക്കും...
നീയങ്ങു വല്യ ആളായിപ്പോയി,
നീയങ്ങ് ഭയങ്കര ജാടയായി പോയി"
എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങരുത്.
നിങ്ങളെ ഈ വിവരം അറിയിച്ചില്ല എന്ന് പറഞ്ഞു എന്നോട് പരിഭവവും അരുത്.
ജാടകൊണ്ട് ഒന്നും അല്ല അറിയിക്കാഞ്ഞത്.
ജന്മനായുള്ള സ്വന്തം വട്ടു തിരിച്ചറിയാന്‍ കഴിയാത്ത നിങ്ങളെ എന്തിന് വെറുതെ എന്റെ വട്ടിന്‍്റെ കാര്യംപറഞ്ഞു ബുദ്ധിമുട്ടിക്കണം? എന്ന് ഞാന്‍ കരുതി.
അപ്പോള്‍ പിന്നെ ഇപ്പോളെന്താ അറിയിച്ചത്? എന്ന് നിങ്ങള്‍ ചോദിക്കും
കാരണം ഉണ്ട്.
ഇപ്പോള്‍ എന്റെ വട്ടിനു നല്ല കുറവുണ്ട്.
ഇവിടെ നിന്നു പോകുന്നതിനു മുന്‍പ് എനിക്ക് വട്ടില്ലായിരുന്നു
ഇവിടെ തിരിച്ചു വന്നതിനു ശേഷവും എനിക്ക് വട്ടില്ല
ഇതിനു ഇടയിലുള്ള കാലത്താണ് എനിക്ക് വട്ടായത് !!!
എനിക്ക് വട്ടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും എനിക്ക് വട്ടാണെന്ന്.
എനിക്ക് വട്ടാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും: "മഹാന്‍", "ജീവിതത്തിന്റെ പൊരുള്‍തിരിച്ചറിഞ്ഞവന്‍", "സാഹിത്യകാരന്‍"...
ഇങ്ങനെ ഒക്കെ പറഞ്ഞു നിങ്ങള്‍ എന്നെ പുകഴ്ത്തും.
നിങ്ങള്‍ വല്യ ആള്‍ക്കാരെ പോലെ എനിക്കും മഹാന്‍ ആകാന്‍ പറ്റുമോ എന്ന് ഞാന്‍ ഒന്നു നോക്കട്ടെ.
("ഇവിടെ"=തിരുവനന്തപുരം)
|
Written on 9/08/2008 04:48:00 pm by Swift!
|
Written on 9/07/2008 07:25:00 pm by Swift!
Just an observation:
You will rarely find me in my college photos.
|
Written on 9/04/2008 08:40:00 am by Swift!
Two new gadgets into our family. Thanks to Shajichayan :-)
It's the seventh phone I am using in four years ;-)
|
Written on 8/27/2008 10:25:00 am by Swift!
Peter Keating is a new draftsman in the office of Francon & Heyers, the leading Architects in America. Guy Francon, one among the two partners is very much impressed with Keating’s academic records and so has a liking for him. Tim Davis is the most skilled draftsman at Francon’s office. Now read the following:
In the drafting room he found Tim Davis, his best friend, slouched despondently over a drawing. Tim Davis was the tall, blond boy at the next table, whom Keating had noticed long ago, because he had known, with no tangible evidence, but with certainty, as Keating always knew such things, that this was the favored draftsman of the office. Keating managed to be assigned, as frequently as possible, to do parts of the projects on which Davis worked. Soon they were out to lunch together, and to a quiet little speak-easy after the day’s work, and Keating was listening with breathless attention to Davis’ talk about his love for one Elaine Duffy, not a word of which Keating ever remembered afterward.
He found Davis now in black gloom, his mouth chewing furiously a cigarette and a pencil at once. Keating did not have to question him. He merely bent his friendly face over Davis’ shoulder. Davis spit out the cigarette and exploded. He had just been told that he would have to work overtime tonight, for the third time this week.
“Got to stay late, God knows how late! Gotta finish this damn tripe tonight!” He slammed the sheets spread before him. “Look at it.! Hours and hours to finish it! What am I going to do?”
“Well, it’s because you’re the best man here, Tim, and they need you.”
“To hell with that! I’ve got a date with Elaine tonight! How’m I going to break it? Third time! She won’t believe me! She told me so last time! That’s the end! I’m going up to Guy the Mighty and tell him where he can put his plans and his job! I’m through!”
“Wait,” said Keating, and leaned closer to him. “Wait! There’s another way. I’ll finish them for you.”
“Huh?”
“I’ll stay. I’ll do them. Don’t be afraid. No one’ll tell the difference.”
“Pete! Would you?”
“Sure. I’ve nothing to do tonight. You just stay till they all go home and then skip.”
“Oh, gee, Pete!” Davis sighed, tempted. “But look, if they find out they’ll can me. You’re too new for this kind of job.”
“They won’t find out.”
“I can’t lose my job, Pete. You know I can’t. Elaine and I are going to be married soon. If anything happens…”
“Nothing will happen.”
Shortly after six, Davis departed furtively from the empty drafting room, leaving Keating at his table.
Bending under a solitary green lamp, Keating glanced at the desolate expanse of three long rooms, oddly silent after the day’s rush, and he felt that he owned them, that he would own them, as surely as the pencil moved in his hand.
It was half past nine when he finished the plans, stacked them neatly on Davis’ table, and left the office. He walked down the street, glowing with a comfortable, undignified feeling, as though after a good meal.
* * * * * * * *
In the drafting room, Keating concentrated on Tim Davis. Work and drawings were only unavoidable details on the surface of his days; Tim Davis was the substance and the shape of the first step in his career. Davis let him do most of his own work; only night work at first, then parts of his daily assignments as well; secretly, at first, then openly. Davis had not wanted it to be known. Keating made it known, with an air of naïve confidence which implied that he was only a tool, no more than Tim’s pencil or T-square, that his help enhanced Tim’s importance rather than diminished it and, therefore, he did not wish to conceal it. At first, Davis relayed instructions to Keating; then the chief draftsman took the arrangement for granted and began coming to Keating with orders intended for Davis. Keating was always there, smiling, saying” “I’ll do it; don’t bother Tim with those little things. I’ll take care of it.” Davis relaxed and let himself be carried along; he smoked a great deal, he lolled about, his legs twisted loosely over the rungs of a stool, his eyes closed, dreaming of Elaine; he turned once in a while: “Is the stuff ready, Pete?” Davis had married Elaine that spring. He was frequently late for work. He had whispered to Keating: “You’re in with the old man Pete, slip a good word for me, once in a while, will you?-so they’ll overlook a few things. God do I hate to have to be working right now!” Keating would say to Francon: “I’m sorry, Mr. Francon, that Murray job sub-basement plans were so late, but Tim Davis had a quarrel with his wife last night, and you know how newlyweds are, you don’t want to be too hard on them,” or “It’s Tim Davis again, Mr. Francon, do forgive him, he can’t help it, he hasn’t got his mind on his work at all!” When Francon glanced at the list of his employees’ salaries, he notices that his most expensive draftsman was the man least needed in the office. When Tim Davis lost his job, no one in the drafting room was surprised but Tim Davis. He could not understand it. He set his lips defiantly in bitterness against a world he would hate forever. He felt he had no friend on earth save Peter Keating. Keating consoled him, cursed Francon, cursed the injustice of humanity, spent six dollars in a speak-easy, entertaining the secretary of an obscure architect of his acquaintance and arranged a new job for Tim Davis.* * * * * * * *
By a unanimous decision of Francon, Heyer and the chief draftsman, Tim’s table position and salary were given to Peter Keating. But this was only part of his satisfaction; there was another sense of it, warmer and less real-and more dangerous. He said brightly and often: “Tim Davis? Oh yes, I got him his present job.” On Peter Keating, From Ayn Rand’s The Fountainhead
|
Written on 8/27/2008 12:51:00 am by Swift!
തൃശ്ശൂരില്‍ പോയി വരുന്നതു വന്നു വന്നു ഒരു ഹോബി ആയി മാറിയിട്ടുണ്ട്, എനിക്ക്.നേരത്തെ എറണാകുളം തൃശൂര്‍ ആയിരുന്നു എന്‍റെ സന്ചാരപഥം. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു ആയി എന്ന് മാത്രം. ഒരു ദിവസം 600 കിലോമീറ്റര്‍, കുറച്ചു കടുപ്പം തന്നെ...അതും ആഴ്ചയില്‍ രണ്ടും മൂന്നും തവണ..
അനിയത്തി ഹോസ്റ്റലിലേക്ക് മടങ്ങി. ഇനി എന്നാണാവോ ഈ വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചു? എന്‍റെ മുറിയില്‍ ഇനി തലയും കുത്തി കിടന്നു പഠിക്കുന്ന ഒരു രൂപത്തെ miss ചെയ്യും. ഒരു അനക്കവും ഇല്ലാതെയാവും.
ട്രെയിനില്‍ ഞാന്‍ ഒരു coffee വാങ്ങി അവള്‍ക്കു കൊടുത്തു.എനിക്കും വാങ്ങി തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ അത് കൈയില്‍ നിന്നു താഴെ ഇട്ടിരിക്കുന്നു കുറെ അവളുടെ ദേഹത്തും വീണു...അവളെ ഒന്നു നോക്കിയ ശേഷം ഞാന്‍ ഒരെണ്ണം കൂടി വില്പനക്കാരനോട് ചോദിച്ചു. അപ്പോള്‍ അയാള്‍ "മുഴുവനും താഴെ പോയോ" എന്ന് ചോദിച്ചു.അയാള്‍ ഒരെണ്ണം കൂടി തന്നു. ഞാന്‍ അതിന്‍റെ പൈസ കൊടുത്തപ്പോള്‍ അയാള്‍ വാങ്ങിയില്ല. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ മൂന്നാമത്തെ കാപ്പിയുടെ പൈസ വാങ്ങിയില്ല. എനിക്ക് ഭയങ്കര സന്തോഷം തോന്നി.അഞ്ചു രൂപ ലാഭിച്ചതിലല്ല...ഇങ്ങനത്തെ ആള്‍ക്കാര്‍ ഉണ്ടല്ലോ എന്നറിഞ്ഞിട്ടു. ഒരു മാലയ്ക്കു വേണ്ടി പോലും കൊലപാതകം നടക്കുന്ന ഈ നാട്ടില്‍ തനിക്ക് അര്‍ഹമായ പണം ഒരാള്‍ സ്വമനസാലെ വേണ്ട എന്ന് പറഞ്ഞപ്പോള്‍, സന്തോഷംതോന്നി. പെട്ടെന്ന് ഓര്‍ത്തു പോയത് ഒരു രൂപയ്ക്ക് വേണ്ടി വഴക്കിടുന്ന ഓട്ടോക്കാരെ ആണ്.
അനു പോയി. കുറെ നാള് കഴിഞ്ഞു ഞാന്‍ എന്നോട് തന്നെ ചോദിക്കും...ആരായിരുന്നു ഈ അനു?
ആലപ്പുഴ വഴിയായിരുന്നു മടക്കയാത്ര. ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഇതു വഴി വന്നിട്ടുള്ളു. പല കാഴ്ചകളും കണ്ടിരിക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് എനിക്ക് water bodies ഭയങ്കര ഇഷ്ടമാണെന്ന്. നദിയും പുഴയും ഒക്കെ കാണുമ്പോള്‍ എനിക്കുണ്ടാവുന്ന സന്തോഷം! ഏറ്റവും കൂടുതല്‍ ഇഷ്ടം കടല്‍ ആണ്.പക്ഷെ വളരെ കുറച്ചു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളു. അതില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയില്‍ നില്ക്കുന്നത് ശ്രീലങ്കയിലെ ആ കടല്‍ തീരം. കടല്‍ എത്ര കണ്ടാലും എനിക്ക് മതിവരില്ല. അത് പോലെ ഇഷ്ടമുള്ള വേറെ ഒരു കാര്യം മഴ നനയുന്നതാണ്. എല്ലാം മറന്ന്, തകര്‍ത്തു പെയ്യുന്ന മഴയില്‍ ആസ്വദിച്ചു നടക്കുക!ഹാ! ഇപ്പോള്‍ അത് ചെയ്യാന്‍ പറ്റുന്നില്ലല്ലോ...കാരണം? എന്തൊക്കെയോ നഷ്ടപെടും എന്ന പോലെയുള്ള ഒരു തോന്നല്‍, കൈയില്‍ ഉള്ള എന്തെങ്കിലുമൊക്കെ നനഞ്ഞാലോ എന്ന വിചാരം, വെറുതെ എന്തിനാ എന്ന ചിന്ത, പനിയെ പേടി,എല്ലാത്തിലും ഉപരി, കോരിച്ചൊരിയുന്ന മഴ അറിഞ്ഞു കൊണ്ടു നനയാന്‍ വേണ്ടുന്ന ധൈര്യം, അത് കിട്ടാത്തത്...
ഇപ്പോഴും ഓര്‍മയുണ്ട്...ആറാം ക്ലാസ്സിലെ ഓണാഘോഷം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ പെയ്ത ആ മഴ...അറിഞ്ഞു കൊണ്ടു അതും നനഞ്ഞു ഞാന്‍ വീട്ടില്‍ വരെ നടന്നതും...കണ്ണുകാണാന്‍ പോലും പറ്റാത്ത പോലെതകര്‍ത്തു പെയ്യുന്ന ആ മഴ.
അനില്‍ സര്‍ന്‍റെ ബൈക്കിനു പുറകില്‍ ഇരുന്നു ആ രാത്രിയില്‍ എറണാകുളം MG Roadല്‍ നനഞ്ഞ മഴ...അവയെല്ലാം ഞാന്‍ അറിഞ്ഞു കൊണ്ടു നനഞ്ഞവ ആയിരുന്നു.നനയാതിരിക്കാന്‍ എനിക്ക് പറ്റുമായിരുന്നെങ്കിലും നനയാന്‍ വേണ്ടി ഞാന്‍ നനഞ്ഞ മഴകള്‍.
ഇനി എന്നാണോ ആവോ ഒന്നു കൂടി?എന്നെങ്കിലും ഞാന്‍ കുട എട്ടുക്കാതെ പോകുമ്പോള്‍ തകര്‍ത്തു മഴപെയ്യണേ..അന്നെന്റെ pocketല്‍, നനയും എന്ന് ഞാന്‍ ഭയക്കുന്ന ഒന്നും ഉണ്ടാവരുതേ..
മഴ മൊത്തമായി എന്നെ നനച്ചു കഴിയുമ്പോള്‍ ഒരു പ്രത്യേക ധൈര്യം തോന്നും... എനിക്ക് ഇനി ഒന്നും നഷ്ടപെടാന്‍ ഇല്ല എന്ന്...ആ ധൈര്യം തോന്നുമ്പോള്‍ പിന്നെ ബാക്കി മഴ കൊള്ളുന്നത് ഒരു ഹരമാണ്...നനഞ്ഞിറങ്ങിയാല്‍ പിന്നെ എന്താ പേടിക്കാന്‍, പിന്നെ നഷ്ടപ്പെടാന്‍ ഒന്നും ഇല്ലല്ലോ..
|
Written on 8/25/2008 08:52:00 pm by Swift!
എന്തില്‍ നിന്നൊക്കെ ഓടി പോകാന്‍ ശ്രമിക്കുന്നു,
അതെല്ലാം എന്തേ എന്നെ വിടാതെ പിന്തുടരുന്നു?
എവിടെ പോയാലും എനിക്ക് സമാധാനം തരില്ല എന്നുണ്ടോ?
ഇങ്ങനെയൊക്കെയാവാന്‍ എന്താ ഞാന്‍ ചെയ്ത തെറ്റ്?
|
Written on 8/25/2008 06:39:00 pm by Swift!
The ones I fear the most are the ones which come to you and say, "I'm nothing compared to you..., you are great, I'm nothing...". So let me get your help. And finally ...
The most dangerous species. Parasites.
|
Written on 8/21/2008 05:28:00 pm by Swift!
മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മയ്ക്ക് പോകാന്‍ കഴിയാതിരുന്ന സംഭവത്തെ പണിമുടക്കുമായി ബന്ധപ്പെടുത്തുന്നത് മനുഷ്യതമില്ലായ്മ ആണെന്ന് CITU സംസ്ഥാന General Secretary എം. എം. .ലോറെന്സ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഇതിന് പണിമുടക്കുമായി ബന്ധമുള്ളതായികണക്കാക്കുന്നില്ല.പണിമുടക്ക് നടത്തിയത് കുട്ടി മരിക്കും എന്ന് അറിഞ്ഞിട്ടല്ല...ഇതു യാദൃശ്ചികമായി സംഭവിച്ചതാണ് . ...ഇതൊക്കെ നിങ്ങള്‍ സമരവുമായി ബന്ധപ്പെട്ടു കാണുന്നത് , അധാര്‍മികമാണ്, ന്യായമല്ല...
സാറിനെ ഞാന്‍ ഒരിക്കലും നേരിട്ടു കാണില്ല.കണ്ടാല്‍ പറഞ്ഞേനെ..
ഇത്രയും മനുഷ്യത്തവും ധര്‍മ്മബോധവും ഉള്ള മലയാളികള്‍ ഉണ്ടെന്നു അറിഞ്ഞപ്പോള്‍ തോന്നുന്ന ആശ്വാസം ചില്ലറയല്ല. അല്ലെങ്കില്‍ തന്നെ മലയാളികളുടെ പോക്കിനെ കുറിച്ചു ഓര്‍ത്തു ടെന്‍ഷന്‍ അടിച്ചിരിക്കുവായിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തെ പോലെ ഉള്ള നല്ലവര്‍ ഉണ്ടെന്നു അറിഞ്ഞത്.എന്താശ്വാസമായി എന്ന് അറിയാമോ? ഇനി മലയാളികള്‍ വഴി തെറ്റി പോയാലും സാരമില്ല. ഇദ്ദേഹം CITU യില്‍ ഒതുങ്ങേണ്ട ആള് അല്ലായിരുന്നു.കുറഞ്ഞത് മന്ത്രി എങ്കിലും ആക്കണമായിരുന്നു. ജന നന്മയെ ഓര്‍ത്തു... അദ്ദേഹത്തിന് ഈ സംഭവത്തില്‍ വിഷമം ഉണ്ടായത് ഓര്‍ക്കുമ്പോള്‍ എനിക്ക് സഹിക്കുന്നില്ല.എന്തിന് ഇത്രയും ലോലഹൃദയനായ അദ്ദേഹത്തെ നമ്മള്‍ ഇത്തരം ക്രൂരമായ വാര്‍ത്തകള്‍ പറഞ്ഞു വേദനിപ്പിച്ചു? ദൈവം ക്ഷമിക്കില്ലകേട്ടോ..
പിന്നെ അമ്മയ്ക്ക് പോകാന്‍ പറ്റാത്തതിനെ പണിമുടക്കുമായി ബന്ധപെടുത്തിയ സംഭവം.എന്ത് നീചമായി പോയിഅത്?ഇങ്ങനെ ഒരു അടിസ്ഥാനമില്ലാത്ത ആരോപണം നമ്മള്‍ ഉന്നയിക്കാമോ? ഇവര്‍ ബന്ദ് നടത്തിയത് എന്ത് നല്ല ഉദ്ദേശ്യത്തോടെയാ, എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിച്ചാ.. അതിനെ അഭിനന്ദിച്ചില്ലെന്കിലും ഇങ്ങനെ സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു അവഹേളിക്കരുത്. പണിമുടക്കായത് കൊണ്ടാണ് വണ്ടി കിട്ടതിരുന്നതത്രേ! ആരെങ്കിലും വിശ്വസിക്കുമോ ഇങ്ങനത്തെ പച്ചക്കള്ളം?
പിന്നെ കുട്ടി മരിച്ച കാര്യം... അത് അദ്ദേഹം പറഞ്ഞതു നൂറു ശതമാനം സത്യമാ.. ആര്‍ക്കെങ്കിലും പറയാന്‍പറ്റുമോ ആരു എപ്പോള്‍ മരിക്കും എന്ന്? മരിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ബന്ദ് (സോറിപണിമുടക്ക്) മാറ്റിവെച്ചേനെ. അല്ലെങ്കില്‍ തന്നെ ആരൊക്കെ മരിക്കും എന്ന് നോക്കി ആര്‍ക്കെങ്കിലും ബന്ദ് (വീണ്ടുംസോറി, എന്ത് ചെയ്യാം) നടത്താന്‍ പറ്റുമോ? ബന്ദ് ആണോ മരണം ആണോ പ്രധാനം? മരിച്ച കുട്ടി ആരു? വെറും ഒരു ഇന്ത്യന്‍ പൌരന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് വേണ്ടി ബഹുജനങ്ങളെ ലകഷ്യമാക്കി സംഘടിപ്പിച്ച ഈ കലാപരിപാടി (ഐ മീന്‍ എന്ടെര്ടൈന്മെന്റ്റ് പ്രോഗ്രാം) ആണോ പ്രധാനം അതോ കുറച്ചു ആള്‍ക്കാര്‍ മാത്രം പങ്കെടുക്കുന്ന ഒരു പ്രാദേശിക മരണം ആണോ വലുത്? ഹര്‍ത്താല്‍ ആകുമ്പോള്‍ ആക്ഷന്‍ ഉണ്ട്, സസ്പെന്‍സ് ഉണ്ട്, ബുദ്ധിപൂര്‍വമുള്ള "കളി"കള്‍ ഉണ്ട്.മരണം ആണെന്കിലോ? ഛെ ബോറ്, വെറും ഡെസ്പ് കരച്ചില്‍മാത്രം. ഏതാ കൂടുതല്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്...നിങ്ങള്‍ തന്നെ പറയു..അപ്പോള്‍ നമ്മുടെ മാന്യ ദേഹത്തിനെ ഇത്തരം അപ്രസക്തങ്ങളായ കാര്യങ്ങള്‍ പറഞ്ഞു അദ്ദേഹത്തിന്‍റെ സമയം കളയുന്നത് എന്തിന്.
ഇതു യാദ്രിശ്ചികമായി സംഭവിച്ചതാണ്...എന്താണോ ആവോ അദ്ദേഹം ഉദ്ദേശിച്ചത്...ബന്ദ് ആയിരുന്നു എന്നാണോ? അതോ മരണം ...ഓ പിടി കിട്ടി പോയി.ഹര്‍ത്താല്‍ ദിവസത്തില്‍ മരണം, അതിനെതുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍... അവയൊക്കെ ആണ് അപ്പോള്‍ യാദ്രിശ്ചികം ആയി പോയത്.ബൈ ദ വേ വാട്ട് ഇസ് ദമീനിംഗ് ഓഫ് യാദ്രിശ്ചികം?ഇസ് ഇറ്റ് അണ്‍എക്സ്പെക്ടെഡ്?അല്ല...കോ -ഇന്സിടെന്‍സ് ആണോ...സോറി വല്യവിവരം ഇല്ലാത്തത് കൊണ്ടു കറക്റ്റ് മീനിംഗ് അറിയില്ല...ഇങ്ങനെന്തോ ആണെന്ന് അറിയാം. പക്ഷെ അര്‍ഥംമനസ്സിലായി വരുമ്പോള്‍ എനിക്ക് ഞെട്ടല്‍ അനുഭവപ്പെടുന്നു...സത്യമായിട്ടും സാറിന് അറിയില്ലായിരുന്നോ, ഹര്‍ത്താല്‍ ദിനത്തില്‍ മരണവും വിവാഹവും ഒക്കെ കേരളത്തില്‍ നടക്കുന്നുണ്ടെന്ന്. അതിനേക്കാള്‍ പ്രധാനമായമറ്റു പലതും പലരുടെയും ജീവിതത്തില്‍...എനിക്കറിയാം സാര്‍ എന്താ പറയാന്‍ പോകുന്നത് എന്ന്...രാജ്യതാത്പര്യം ആണ് പ്രധാനം,അപ്പോള്‍ വ്യക്തികള്‍ ഇങ്ങനെ പലതും സഹിക്കണം. അത് സാറിന്‍റെ ഇഷ്ടംപോലെ.ഞാന്‍ ഒന്നും ചോദ്യം ചെയ്യുന്നില്ല.ഒരു ഡൌട്ട് മാത്രം...വ്യക്തികള്‍ ചേരുന്നതാണോ സമൂഹംഅതോ...നിര്‍ത്തെടാ!. അവന്‍റെ ഒരു മണ്ടന്‍ സംശയം. നീ പറയാന്‍ ഉദ്ദേശിച്ചത് പറ...അല്ലാതെ സംശയം പോലും... അപ്പോള്‍ സാറേ, ഞാന്‍ പറഞ്ഞു വന്നത് എന്തെന്നാല്‍...ഇങ്ങനെ കേരളത്തില്‍ നടക്കുന്ന എല്ലാ പരിപാടികളും, അവയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും ഒക്കെ സാറിന് അറിയില്ലായിരുന്നോ...അവയെല്ലാം വെറുംയാദ്രിസ്ചികമായി സംഭവിച്ചതാണെന്ന് ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്‍ഫ്യൂഷന്‍ കൂടി വരുന്നു..വാട്ട് ഇസ് ദ മീനിന്ഗ്ഓഫ് യാദ്രിശ്ചികം..?ആ എന്തെങ്കിലും ആകട്ടെ...ഞാന്‍ എന്തിനാ ഇങ്ങനെ ആവശ്യമില്ലാത്തത് ഒക്കെ ആലോചിച്ചു
വട്ടു പിടിക്കുന്നത്.
സാറേ ഞങ്ങള്‍ മലയാളികള്‍ എല്ലാവരുടെയും കല്യാണവും മരണവും ഒക്കെ ഏത് വിധേനെ നടക്കണം എന്ന്തീരുമാനിക്കുന്നത് അങ്ങയെ പോലുള്ള അതികായന്മാരാന്. അതിനുള്ള അവകാശം ഞങ്ങള്‍ മലയാളികള്‍കാലാകാലങ്ങളില്‍ തന്നു പോന്നിട്ടുമുണ്ട്. ഞങ്ങള്‍ ഓഫീസില്‍ പോണോ കല്യാണം കഴിക്കണോ എന്ന്തീരുമാനിക്കുന്നത് അങ്ങയെ പോലെ ഉള്ളവരാണ്. വിവാഹവും മരണവും ബന്ദ് ഇല്ലാത്ത ദിവസങ്ങളില്‍നടത്തുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം, അത് നിങ്ങളുടെ മിടുക്കല്ല...വല്യ വല്യ ആള്‍ക്കാര്‍ അന്ന് ബന്ദ് വേണ്ടഎന്ന് വെയ്ക്കാന്‍ കാണിച്ച മഹാമനസ്കത! അവര്‍ ഒന്നു വിചാരിച്ചാല്‍ ഉണ്ടല്ലോ...അവര്‍ക്കു ബന്ദ് എപ്പോള്‍വേണമെങ്കിലും പ്രഖ്യാപിക്കാം. നിങ്ങളുടെ വിവാഹത്തിന്റെ തലേന്ന് പോലും. അതൊക്കെ യാദ്രിശ്ചികം മാത്രം. (സര്‍, ഞാന്‍ ഇങ്ങനെ പറഞ്ഞു എന്നത് മനസ്സില്‍ വെച്ചു എന്‍റെ കല്യാണത്തിന്‍റെ അന്ന് ബന്ദ് വെച്ചു എന്നോട്പ്രതികാരം ചെയ്യരുത്, പ്ലീസ്! ഞാന്‍ പെട്ട് പോകും.) അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ബന്ദ് ദിവസം നമ്മള്‍ എന്ത്ചെയ്യണം എന്ന് ഇവര്‍ തീരുമാനിക്കും. അതിനിടയില്‍ എന്തെങ്കിലും പറ്റിയാല്‍, വെറും....മാത്രം. മിണ്ടാതിരുന്നുസഹിക്കുക. ജന്മനാ സംശയാലുവായ എനിക്ക് ഒരു ഡൌട്ട് കൂടി...ഇനി വന്നു വന്നു നമ്മള്‍ ബന്ദിന്റെ അന്ന്ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇവര്‍ തീരുമാനിക്കാന്‍ തുടങ്ങുമോ? ലൈക് നമ്മള്‍
എന്നും ചെയ്യുന്ന, ഒഴിച്ച് കൂടാനാവാത്ത, ജീവിത ചര്യകള്‍...അങ്ങനെ ആണെന്കില്‍ മമ്മി എനിക്ക് പേടിആവുന്നു...കാരണം നമ്മള്‍ മലയാളികള്‍ അതും മിണ്ടാതെ അനുസരിക്കും....
NB: ഇതു വരെ നടന്നതും ഇനി നടക്കാനിരിക്കുനതുമായ ബന്ദുകള്‍ക്ക് മരിച്ചവരായ ആരുമായി ബന്ധമൊന്നുമില്ലാ...ഉണ്ടെങ്കില്‍ തന്നെ അത് വെറും യാദ്രിശ്ചികം മാത്രം
|